ചിത്രരചന മത്സരം 29ന്; ഒാൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാം
text_fieldsമനാമ: ഗൾഫ് മാധ്യമം ഏപ്രിൽ 12 ന് സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ വിളംബരമായി മാർച്ച് 29 ന് സനാബീസ് ലു ലു ഹൈപ്പർമാർക്കറ്റിൽ ചിത്രരചന മത്സരം നടക്കും. ഇതിെൻറ പേര് ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. ലാസം: https://click4m.madhyamam.com/harm onious-kerala/painting.കാറ്റഗറികൾ താെഴ പറയുന്നു. ഒന്ന്: പ്രായം അഞ്ച് മുതൽ ഒമ്പത് വയസ് പൂർത്തിയാകാത്തവർ വരെ. രണ്ട്: ഒമ്പത് മുതൽ 12 വയസ് പൂർത്തിയാകാത്തവർവരെ. മൂന്ന്: 12 മുതൽ 15 വയസ് പൂർത്തിയാകാത്തവർ വരെ. നാല്: 15 മുതൽ 18 വയസ് തികയാത്തവർവരെ. കാറ്റഗറി ഒന്നിന് ചിത്രത്തിന് നിറം കൊടുക്കൽ മത്സരമായിരിക്കും. ഇവർക്ക് ചിത്രമുള്ള പേപ്പർ മത്സര സമയത്ത് നൽകും. മറ്റുള്ളവർക്ക് വിഷയം: അതിരുകളില്ലാത്ത മാനവികത. കളർ പെൻസിൽ, ക്രയോൺസ്, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്. കടലാസ് സംഘാടകർ നൽകും. വിജയികൾക്ക് ആകർഷണീയ സമ്മാനങ്ങൾ ലഭിക്കും.
ടിക്േടാക്ക് മത്സരം: എൻട്രി ക്ഷണിച്ചു
മനാമ: ഏപ്രിൽ 12 ന് ഗൾഫ് മാധ്യമം ബഹ്റൈനിൽ നടത്തുന്ന മൊഗാഷോ ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായി ടിക്ടോക്ക് മത്സരം പ്രഖ്യാപിച്ചു. ഒരുമയുടെ ആഘോഷമായ ഹാർമോണിയസ് കേരളക്ക് ആശംസ അർപ്പിച്ചുകൊണ്ടുളള വിത്യസ്തമായ അവതരണങ്ങളാണ് ക്ഷണിക്കുന്നത്. എൻട്രി തയ്യാറാക്കി ‘ഹാർമോണിയസ് കേരള’ഫെയിസ്ബുക്ക് ഇൻബോക്സി ലേക്ക് ലിങ്ക് അയക്കുക. ഗൾഫ് മാധ്യമം ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് ‘ഹാർമോണിയസ് കേരള’മെഗാഷോ ഒരുക്കുന്നത്. അതിരുകളില്ലാത്ത ഒരുമയുടെ ആഘോഷം എന്ന പ്രമേയത്തിലാണ് പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. മമ്മൂട്ടി, പി.ജയചന്ദ്രൻ, മനോജ് കെ ജയൻ,മിഥുൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, യുംന അജിൻ, ജോൽസ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കുന്നുണ്ട്. വിജയികൾക്ക് ആകർഷമായ സമ്മാനങ്ങൾ നൽകും. ഏപ്രിൽ എട്ടാണ് എൻട്രി അയക്കേണ്ട അവസാന ദിനം. (https://web.facebook.com/harmoniouskerala/)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.