ഫോർമുല വൺ കാറോട്ട മത്സരം: ഹോട്ടൽ മേഖലയിൽ ഉണർവ്
text_fieldsമനാമ: ലോകം ഉറ്റുനോക്കുന്ന ബഹ്റൈൻ ഫോർമുല വൺ കാറോട്ട മത്സരം ഇത്തവണ നാലു ദിവസങ്ങ ളിലായി നടക്കുന്നത് ഹോട്ടൽ മേഖലക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. രാജ്യത്തെ മി ക്ക ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ബുക്കിങ് പൂർണമാണ്. ഫോർ സ്റ്റാർ ഹോട്ടലുകളിലും ആഡംബര അപ്പാർട്മെൻറുകളിലും മികച്ച ബുക്കിങ്ങാണുള്ളത്. മുഹറഖിലും സല്ലാഖിലുമുള്ള ഹോട്ടലുകളിൽ 100 ശതമാനം ബുക്കിങ് ഉള്ളതായി ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ‘ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം കമ്മിറ്റി’ അംഗം ഹമീദ് അൽ ഹൽവാച്ചി പറഞ്ഞു. ജുഫൈറിലെ ഹോട്ടലുകളിൽ 85 ശതമാനം വരെ ബുക്കിങ്ങുണ്ട്. ഡിേപ്ലാമാറ്റിക് ഏരിയ, സീഫ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മികച്ച ബുക്കിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
‘ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി’യുടെ കണക്കനുസരിച്ച് 2018ലെ ഫോർമുല വൺ മത്സരവേളയിൽ ഹോട്ടൽ മേഖലയിലെ വരുമാനം ഉയർന്നിട്ടുണ്ട്. അന്ന് 23,000ത്തിലധികം റൂമുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. 2017ലെ മത്സര കാലയളവിൽ ഹോട്ടലുകളുടെ വരുമാനം 3.7 ദശലക്ഷം ദീനാർ ആയിരുന്നു. ഇത്തവണ മത്സരങ്ങൾക്കൊപ്പം വിപുലമായ വിനോദപരിപാടികൾ നടക്കുന്നതിനാൽ സമീപരാജ്യങ്ങളിൽനിന്ന് കൂടുതൽ പേർ എത്തും. അതും ഹോട്ടൽ മേഖലക്ക് ഗുണകരമാകും. യു.എസ് വിമാനവാഹിനി കപ്പലായ ‘യു.എസ്.എസ് ജോൺ സ്റ്റെന്നിസ്’ ഇൗ ആഴ്ച ബഹ്റൈനിൽ നങ്കൂരമിടുന്നുണ്ട്. ഇതിൽ ആയിരത്തിലധികം നാവികരുണ്ട്. ഇതും ഹോട്ടൽ-ടൂറിസം മേഖലക്ക് ഗുണകരമാകും. ഇൗ വർഷത്തെ ഹോട്ടൽ റൂം ബുക്കിങ് ശരാശരിയിൽതന്നെ കാര്യമായ വർധന ഉണ്ടാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.