ലെവി ഹാമിൽട്ടന് കിരീടം; വാൾട്ടേറി ബോട്ടസ് രണ്ടാമത്
text_fieldsമനാമ: േഫാർമുല വൺ ഗ്രാൻറ് പ്രീയുടെ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മെഴ്സിഡസിെൻറ ലെവി ഹാമിൽട്ടന് വി ജയം. വാൾേട്ടറി ബോട്ടസ് റണ്ണർ അപും സ്കഡിയ െഫറാരി ടീം അംഗമായ ചാൾസ് ലെസ്ലെർക് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് വേദിയിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഇൻറർനാഷണൽ സർക്യൂട്ടിൽ കഴിഞ്ഞ നാലുദിനങ്ങളിലായി നടന്നുവന്ന കാറോട്ട മത്സരം ഇത്തവണ വർധിച്ച ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് മുൻനിര താരങ്ങളും കഴിഞ്ഞ വർഷങ്ങളിലെ കിരീടജേതാക്കളും ഇത്തവണ മത്സരത്തിൽ പെങ്കടുത്തു. സ്പോർട്സ് താരങ്ങളും ബിസിനസ് പ്രമുഖരും എത്തിയിരുന്നു. നൂറുകണക്കിന് കാറോട്ട പ്രേമികളാണ് കാണികളായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.