ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറി
text_fieldsമനാമ: ചെറുകിട വ്യാപാര മേഖലയെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാ നമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫക്ക് കൈമാറി. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര് പ്പിക്കാന് നേരത്തെ വാണിജ്യ^-വ്യവസായ-^ടൂറിസം മന്ത്രി, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി ചെയര്മാന്, അംഗങ്ങള്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി, ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് സമീര്‍ അബ്ദുല്ല നാസ് എന്നിവരുടെ നേതൃത്വത്തില്‍ പഠന റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. ചെറുകിട വ്യാപാരികളുടെ മുന്നിലുള്ള പ്രയാസങ്ങള്‍ ദൂരീകരിക്കാനും അവരുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍വമായ നിലപാട് സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിര്‍ദേശങ്ങളില്‍ ഉചിത തീരുമാനമെടുക്കുന്നതിന് ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.