Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ണ്ണ​കാ​ര്യ...

എ​ണ്ണ​കാ​ര്യ മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി

text_fields
bookmark_border
എ​ണ്ണ​കാ​ര്യ മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി
cancel
camera_alt??????????????? ????????????? ?????????????????? ????????? ???????????? ???????? ????? ??????????? ?????? ?????? ?????? ?????????? ????? ???????

മ​നാ​മ: എ​ണ്ണ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ഹ്​​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​മേ​രി​ ക്ക​ന്‍ സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി. വ​ന്‍കി​ട അ​മേ​രി​ക്ക​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​മാ​യി അ​ദ്ദേ​ഹം ച​ര്‍ച്ച ന​ട​ത്തു​ക​യും രാ​ജ്യ​ത്ത് എ​ണ്ണ മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പ​സം​രം​ഭ​ങ്ങ​ള്‍ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. എ​ണ്ണ-​ഊ​ർ​ജ മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും ഭാ​വി​പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം വി​വി​ധ നി​ക്ഷേ​പ​ക​രും ക​മ്പ​നി​ക​ളു​മാ​യും ച​ര്‍ച്ച​ചെ​യ്തു. ഈ ​മേ​ഖ​ല​യി​ല്‍ പ​ര​സ്പ​ര സ​ഹ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു​വ​ന്നു. ബാ​പ്കോ ക​മ്പ​നി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഡോ. ​ഡേ​വി​ഡ് ന​സീ​ഫ്, ത​ത്​​വി​ര്‍ പെ​ട്രോ​ള്‍ ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ജെ​യിം​സ് എ​സ്​​റ്റി​ലി​ക് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

കൂ​ടി​ക്കാ​ഴ്ച​ക​ളി​ല്‍ യു.​എ​സി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ റാ​ഷി​ദ് ആ​ല്‍ ഖ​ലീ​ഫ, ബ​ഹ്റൈ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​​ ഇ​ന്‍ഡ​സ്ട്രി ചെ​യ​ര്‍മാ​ന്‍ സ​മീ​ര്‍ അ​ബ്​​ദു​ല്ല നാ​സ്, ബ​ഹ്റൈ​ൻ-​യു.​എ​സ് സം​യു​ക്ത ബി​സി​ന​സ് കൗ​ണ്‍സി​ല്‍ ഖാ​ലി​ദ് റാ​ഷി​ദ് അ​സ്സ​യാ​നി, ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ൻ​റ്​ വ​ഖീ​സ് അ​സ്സ​അ്ബി, ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ജ​സ്​​റ്റി​ന്‍ സി​റി​ല്‍ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഹ്യൂ​സ്​​റ്റ​ൻ സി​റ്റി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലു​ള്ള 200 ക​മ്പ​നി മേ​ധാ​വി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ച​ര്‍ച്ച​യും ന​ട​ത്തു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story