കെ.എം. മാണിക്ക് പ്രണാമം അർപ്പിച്ച് പ്രവാസലോകം
text_fieldsമനാമ: കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനാകാത്ത വ്യക്തിത്വമായ കെ.എം. മാണിക്ക് പ്രണാ മം അർപ്പിച്ച് പ്രവാസ ലോകം. മരണവാർത്ത ആദ്യം പലരിലും നടുക്കമാണുണ്ടാക്കിയത്. തുടർന ്ന് സോഷ്യൽ മീഡിയയിൽ അനുശോചന സന്ദേശങ്ങൾ പ്രവഹിച്ചു. തെരഞ്ഞെടുപ്പ് ചർച്ചകളും ചൂടേറിയ രാഷ്ട്രീയ തർക്കങ്ങളും നടന്നുകൊണ്ടിരുന്ന സാമൂഹിക പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിശ്ശബ്ദത പരന്നു. മാണിയുടെ വിയോഗം കേരളത്തിലെ ജനാധിപത്യ ശക്തികൾക്ക് തീരാ നഷ്ടമാണെന്ന് ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റവന്യൂ മന്ത്രി ആയിരുന്ന അദ്ദേഹം ലക്ഷക്കണക്കിന് പാവങ്ങൾക്ക് പട്ടയം അനുവദിച്ചു. ഇത് എക്കാലവും സ്മരിക്കപ്പെടും. ജില്ല-താലൂക്ക് ആസ്ഥാനങ്ങളിൽ റവന്യൂ കേന്ദ്രങ്ങൾ സ്ഥാപിച്ച് ആ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിെൻറ ഭരണകാലത്ത് സാധിച്ചു. പ്രാദേശിക കക്ഷികൾ ഡൽഹിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിെൻറ വിയോഗം ദേശീയ രാഷ്ട്രീയത്തിനുതന്നെ തീരാനഷ്ടമാണെന്ന് ബിനു കുന്നന്താനം കൂട്ടിച്ചേർത്തു. ധനമന്ത്രി എന്ന നിലയിൽ തിളങ്ങിയ മാണി പ്രാദേശിക രാഷ്ട്രീയ സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ച വ്യക്തിയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ, മന്ത്രിസ്ഥാനങ്ങൾ വഹിച്ച കെ.എം മാണിയുടെ നിര്യാണത്തിൽ വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ അനുശോചനം അറിയിച്ചു. തികഞ്ഞ മനുഷ്യസ്നേഹിയും കേരളം കണ്ട മികച്ച ധനകാര്യ മന്ത്രിയുമായിരുന്ന മാണിയുടെ വിയോഗം തീരാനഷ്ടമാണെന്ന് വർഗീസ് കുര്യൻ പറഞ്ഞു. അഞ്ചു പതിറ്റാണ്ടിലേറെ കാലമായി പാലാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കേരളത്തിലെ അതികായനായ മാണിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിെൻറ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ജില്ല പ്രസിഡൻറ് ജോജി ലാസർ, ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.