Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഉ​ത്ത​ര​വാ​യി

text_fields
bookmark_border
ആ​രോ​ഗ്യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ  മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഉ​ത്ത​ര​വാ​യി
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വാ​യി. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ രം​ഗ​ത്തെ ചെ​ല​വു​ക​ൾ സു​പ്രീം കൗ​ൺ​സി​ൽ വി​ല​യി​രു​ത്തും. പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ​ഠ​നം, ഇ​റ​ക്കു​മ​തി ന​യം രൂ​പ​വ​ത്​​ക​രി​ക്ക​ൽ, പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​ പ്ര​കാ​രം മ​രു​ന്ന്​ സൂ​ക്ഷി​ക്ക​ൽ, വി​ത​ര​ണം ചെ​യ്യ​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം സു​പ്രീം കൗ​ൺ​സി​ലി​​​െൻറ ചു​മ​ത​ല​യാ​കും.

കൗ​ൺ​സി​​ൽ ഘടനയിലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ല​ഫ്.​ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യാ​ണ്​ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ. ആ​രോ​ഗ്യ​മ​ന്ത്രി​ക്കാ​ണ്​ ഉ​പാ​ധ്യ​ക്ഷ സ്​​ഥാ​നം. യു​വ​ജ​ന​കാ​ര്യ, കാ​യി​ക മ​ന്ത്രി, റോ​യ​ൽ ബി.​ഡി.​എ​ഫ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ ക​മാ​ൻ​ഡ​ർ, കി​ങ്​ ഹ​മ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ ക​മാ​ൻ​ഡ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി, സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളു​ടെ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ സ്​​പെ​ഷ​ലൈ​സ്​​ഡ്​ കാ​ർ​ഡി​യാ​ക്​ സ​​െൻറ​ർ ഡ​യ​റ​ക്​​ട​ർ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ, ദേ​ശീ​യ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ, ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ ഫ​ണ്ട്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​ർ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​കും. നാ​ലു​വ​ർ​ഷ​മാ​ണ്​ അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി. ഇ​ത്​ പി​ന്നീ​ട്​ പു​തു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story