ആഘോഷ രാവിെൻറ ഭാഗമാകാൻ ആയിരങ്ങളെത്തും
text_fieldsമനാമ: ബഹ്റൈൻ മലയാളി സമൂഹത്തിലെ ആയിരങ്ങൾ ‘ഹാർമണിയസ് കേരള’യിൽ പെങ്കടുക്കാൻ എത്തും. അതിവിപുലമായ സംവിധാനങ്ങളാണ് പരിപാടിയുടെ വിജയത്തിനായി ഇന്ത്യൻ സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വനിതകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കലാസന്ധ്യ ആസ്വാദിക്കാൻ കാത്തിരിക്കുകയാണ്. ബഹ്റൈൻ മലയാളി സമൂഹത്തിെൻറ ആവേശകരമായ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്ന ഹാർമണിയസ് കേരള പ്രവാസി ചരിത്രത്തിൽ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്. െഎക്യത്തിെൻറയും മാനവികതയുടെയും ആഘോഷമായാണ് ഇൗ മഹോത്സവം നടക്കുക.
വിപുലമായ പാർക്കിങ് സംവിധാനം
‘ഹാർമണിയസ് കേരള’ പരിപാടിക്ക് എത്തുന്നവർക്കായി വൈകുന്നേരം അഞ്ച് മുതൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും. പരിപാടിയുടെ വിജയത്തിനായി ഏവരും പാർക്കിങ് ക്രമീകരണങ്ങളിൽ സഹകരിക്കണമെന്ന് സംഘാടക സമിതി അഭ്യർഥിച്ചു. വെഹിക്കിൾ പാസ് ലഭിച്ചവർക്ക് സേക്രഡ് ഹാർട്ട് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. ഇന്ത്യൻ സ്കൂൾ പരിസരത്തെ ഒമ്പത് മേഖലകളിലായി സുഗമമായ പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക വളൻറിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.