അഞ്ചാമത് അറബ്-റഷ്യ സഹകരണ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: അഞ്ചാമത് അറബ്^റഷ്യ സഹകരണ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. റഷ്യയിലെ ബഹ്റൈന്‍ അംബാസഡര്‍ അഹ്മദ് അബ്ദു റഹ്മാന് അസ്സാആത്തിയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാ ര്യ മന്ത്രിമാരും റഷ്യന്‍ മന്ത്രിമാരും പങ്കെടുത്ത ഫോറത്തില്‍ കിങ് ഹമദ് സെൻറര്‍ ഫോര്‍ പീസ് ഫുള്‍ കോ എക്സി സ്റ്റൻസ് 2018 മാര്‍ച്ചില്‍ നിലവില്‍ വന്നതിനെ സ്വാഗതം ചെയ്തു.
സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാക്കുന്നതിനും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഉളളുതുറന്ന സൗഹൃദത്തിനും സംവാദങ്ങള്‍ക്കും ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെട്ടു.
അറബ് രാജ്യങ്ങളും റഷ്യയും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സംയുക്ത പദ്ധതികള്‍ തയാറാക്കുന്നതിനും ചര്‍ച്ചകള്‍ നടന്നു. മേഖലയിലെ വിവിധ പ്രശ്നങ്ങളും അതില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ഫോറത്തില്‍ ചര്‍ച്ചയായി. അടുത്ത ഫോറം മൊറോക്കോവില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.