Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെട്രോ പ്രൊജക്​ട്​ ...

മെട്രോ പ്രൊജക്​ട്​ കൺസൾട്ടൻറിനെ സെപ്​റ്റംബറിൽ നിയമിക്കും

text_fields
bookmark_border
മെട്രോ പ്രൊജക്​ട്​   കൺസൾട്ടൻറിനെ  സെപ്​റ്റംബറിൽ നിയമിക്കും
cancel

മനാമ: ബഹ്​റൈൻ മെട്രോ പ്രൊജക്​ടി​​െൻറ ഉപദേശക കൺസൾട്ടൻറിനെ സെപ്​റ്റംബറിൽ നിയമിക്കും. ഇൗ വർഷം മുതൽതന്നെ മെട് രോ പ്രൊജക്​ടി​​െൻറ പ്രവർത്തനങ്ങൾക്ക്​ രൂപം നൽകാനുള്ള ത്വരിത നടപടികളാണ്​ അണിയറയിൽ നടക്കുന്നത്​. ഒന്നു മുതൽ രണ്ട്​ ബില്ല്യൻ ഡോളർവരെ മുതൽമുടക്ക്​ പ്രതീക്ഷിക്കുന്ന പദ്ധതി 2023 ൽ പൂർത്തിയാക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. 109 കിലോമീറ്ററാണ്​ പദ്ധതിയുടെ ദൂരപരിധി. ​ൈഡ്രവറില്ലാത്തതും ഇലക്​ട്രിക്​ സംവിധാനത്തിൽ നിയന്ത്രിക്കപ്പെടുന്നതുമായ ​െമട്രോയിൽ മണിക്കൂറിൽ 43,000 പേർക്ക്​ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ്​ അധികൃതർ പറയുന്നത്​.

ആദ്യഘട്ടത്തിൽ 20 സ്​റ്റേഷനുകൾ ഉണ്ടാകും. മെട്രോ വരുന്നതോടെ റോഡിലെ ഗതാഗത കുരുക്കുകൾ പരിഹരിക്കപ്പെടുമെന്നും ആളുകൾ മെട്രോ സംവിധാനം ഉപയോഗിക്കാൻ തുടങ്ങുമെന്നും അധികൃതർ ​ കരുതുന്നുണ്ട്​. കഴിഞ്ഞ ദിവസം ​ഒരു പൊതുചടങ്ങിൽ സംസാരിക്കവെ ഗതാഗത, ടെലികമ്യൂണിക്കേഷൻസ്​ മന്ത്രി കമാൽ അഹ്​മദ്​, ഉപദേശക കൺസൾട്ടൻറി​​െൻറ നിയമനത്തോടെ കൂടുതൽ പ്രവർത്തന പുരോഗതി കൈവരുമെന്ന്​ അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. പദ്ധതിക്കായി വിശദമായ പഠനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെട്രോയുടെ പാത, ഘട്ടം തിരിച്ചുള്ള വികസനം, ചെലവ് തുടങ്ങിയ ആവശ്യങ്ങളും പഠനത്തിൽ വിവരിച്ചിട്ടുണ്ട്​. പഠനറിപ്പോർട്ട്​ മന്ത്രിസഭക്ക്​ സമർപ്പിച്ചിട്ടുളളതായും അംഗീകാരം ലഭിക്കുന്നതോടെ അടുത്തഘട്ടത്തിലേക്ക്​ പ്രവേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൺസൾട്ടൻറിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story