Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തനിക്ക്​ സീറ്റുനിഷേധിച്ചത്​ കേട്ടുകേൾവിയില്ലാത്ത കാരണം പറഞ്ഞ്​ -പി.ജെ.ജോസഫ്​
cancel
camera_alt??.??.? ?????????????????? ??.??. ??????? ???????????????????

മനാമ: കഴിഞ്ഞ പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ പാർട്ടി തനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ കേട്ടുകേൾവിയില്ലാത്ത കാരണം പറഞ്ഞാണെന്ന്​ പാർട്ടി വർക്കിങ്​ ചെയർമാൻ​ പി.ജെ. ജോസഫ്​ പറഞ്ഞു. ബഹ്​റൈനിൽ കെ.സി.എയുടെ സുവർണ്ണ ജൂബിലി ആഘോഷ ഉദ്​ഘാടനത്തിന്​ എത്തിയ അ​േദ്ദഹം കെ.സി.എ ഭാരവാഹികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​​. രണ്ട്​ സീറ്റുകൾ ആവശ്യപ്പെടാൻ പാർട്ടിതലത്തിൽ ആവശ്യമുയരുകയും താൻ മത്​സരിക്കാനുള്ള അഭിപ്രായം തുറന്ന്​ പറയുകയും ചെയ്​തു. കോൺഗ്രസ്​ പാർട്ടിക്ക്​ ഇൗ രാഷ്​ട്രീയ അന്തരീക്ഷത്തിൽ കൂടുതൽ സീറ്റുകളിൽ മത്​സരിക്കാനുള്ളതിനാൽ,കേരള കോൺഗ്രസി​​െൻറ ആവ​ശ്യം അംഗീകരിക്കപ്പെട്ടില്ല.

എന്നാൽ ഏക സീറ്റായ കോട്ടയത്ത്​ താൻ മത്​സരിക്കണമെന്ന്​ പാർലമ​െൻററി പാർട്ടിയോഗം തീരുമാനിച്ചു. ആ തീരുമാനം നടപ്പാകാത്തത്​ പാർട്ടി മണ്ഡലം പ്രസിഡൻറുമാരുടെ അഭിപ്രായം അറിയണം എ​ന്ന കേട്ടു​േകൾവിയില്ലാത്ത കാര്യം പറഞ്ഞായിരുന്നു. ഇടുക്കിയിലുള്ള ആൾ ​േകാട്ടയത്ത്​ വന്ന്​ മത്​സരിക്കുന്നത്​ ഉചിതമാകില്ല എന്ന അഭിപ്രായമാണ്​ അവരിൽ ചിലരിൽനിന്ന്​ ഉണ്ടായത്​. കേരള കോൺഗ്രസ്​ പാർട്ടിയിൽ ആദ്യമായല്ല ഒരാൾ മണ്ഡലം മാറി മത്​സരിക്കുന്നതെന്നും സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ ഇത്തരമൊരു തീരുമാനത്തിൽ തനിക്ക്​ പ്രതിഷേധം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ്​ ചിഹ്​നത്തിൽ ഇടുക്കിയിൽ മത്​ക്കരിക്കാനുള്ള നിർദേശവും കോൺഗ്രസിൽ നിന്നും വന്നു.

ഉൾപാർട്ടി ജനാധിപത്യത്തിൽ വിശ്വാസിക്കുന്നത്ക്കൊണ്ടും സ്ഥാനമാനങ്ങൾക്കുവേണ്ടി അച്ചടക്ക ലംഘനം നടത്തുന്ന ആളല്ലാത്തത്​ കൊണ്ടും പാർട്ടിക്കൊപ്പം നിൽക്കുകയായിരുന്നു. ആദ്യം തോൽക്കുമെന്ന്​ തോന്നിച്ച ഇടുക്കിയിൽ പക്ഷെ യു.ഡി.എഫ്​ വൻവിജയം നേടുമെന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും തങ്ങളുടെ പ്രവർത്തനം അതിന്​ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തിൽ കേരള കോൺഗ്രസി​​െൻറ പരമോന്നത സ്ഥാനത്തേക്ക്​ പരിഗണിക്കപ്പെടുമെന്ന്​ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്​ പാർട്ടിയിൽ വ്യക്തമായ ഫോർമുലകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട്​ ​േപാകാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം മറുപടി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ കെ. സി. എ പ്രസിഡൻറ്​ സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോസഫ്, കോർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കാരക്കൽ, സുവർണ്ണ ജൂബിലി കമ്മിറ്റി ചെയർമാൻ ഏബ്രഹാം ജോൺ,രക്ഷാധികാരി പി.പി. ചാക്കുണ്ണി, വൈസ്​ പ്രസിഡൻറ്​ നിത്യൻ തോമസ്​, െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്​ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story