Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറുബെലിന്​ കിട്ടിയ ആ...

റുബെലിന്​ കിട്ടിയ ആ 550 ദിനാർ ഉടമയെ കണ്ടെത്തി തിരിച്ചുനൽകി

text_fields
bookmark_border
റുബെലിന്​ കിട്ടിയ ആ 550 ദിനാർ ഉടമയെ കണ്ടെത്തി തിരിച്ചുനൽകി
cancel
camera_alt????? ???????? ???

മനാമ: ഇല്ലായ്​മകൾ ഏറെയുണ്ട്​ റൂബെൽ മുഹമ്മദ് മിയ എന്ന ബംഗ്ലാദേശ് സ്വദേശിക്ക്​. എന്നാൽ അതിനൊന്നും അദ്ദേഹത്തി ​​​െൻറ സത്യസന്​ധതക്ക്​ ഇ​േന്നവരെ പോറൽ ഏൽക്കാൻ കാരണമായിട്ടില്ല. കഴിഞ്ഞ ദിവസം മാലിന്യ സംഭരണിയിൽനിന്ന്​ ലഭിച് ച 550 ബി.ഡി യഥാർഥ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകാൻ അദ്ദേഹം ആളെ തിരക്കി നടന്നതും ഒടുവിൽ ഉടമയെ കിട്ടി പണം ഏൽപ്പിച്ചതും ചർച്ചാവിഷയമായിരിക്കുകയാണ്​. ഹമദ്​ടൗൺ 22 ലായിരുന്നു ബുധനാഴ്​ച പാതിരാത്രിക്ക്​, മാലിന്യസംഭരണിയിൽനിന്ന്​ അദ്ദേഹത്തിന്​ പണം കിട്ടുന്നത്​.

കാർട്ടൺബോക്​സുകൾ ശേഖരിച്ച്​ വിൽപ്പന നടത്തുന്ന തൊഴിലാണ്​ റൂബെൽ മുഹമ്മദ് മിയ. തുടർന്ന്​ ഇന്നലെ രാവിലെ ഇഷാബി വെജിറ്റബിൾസ്​ എന്ന ഷോപ്പിലെത്തി റൂബെൽ പണം അടങ്ങുന്ന പൊതി ഏൽപ്പിച്ചു. എന്നാൽ തങ്ങളുടെ പണമല്ലെന്ന്​ പറഞ്ഞ്​ ഉടമ ഇദ്ദേഹത്തെ മടക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞ്​ കെട്ടിട ഉടമ വാടക വാങ്ങാൻ വന്നപ്പോഴാണ്​ അദ്ദേഹത്തിന്​ നൽകാൻ മാറ്റിവെച്ചിരുന്ന പണമാണ്​ അബദ്ധത്തിൽ , ഒഴിവുവന്ന കാർട്ടൻ പെട്ടികൾക്കൊപ്പം മാലിന്യസംഭരണിയിലേക്ക്​ പോയതെന്ന കാര്യം വ്യക്തമായത്​.

ഇൗ സമയം റൂബെൽ മുഹമ്മദ് മിയ ഇൗ പണം ആരുടെതാണെന്ന്​ ചോദിച്ച്​ ഷോപ്പുകൾ കയറിയിറങ്ങുകയായിരുന്നു.ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ റൂബെൽ ഇഷാബി വെജിറ്റബിൾസിൽ എത്തി ഉടമക്ക്​ കൈമാറി മറ്റ്​ വർത്തമാനങ്ങൾക്കൊന്നും നിൽക്കാതെ മടങ്ങുകയും ചെയ്​തു. റൂബെൽ മുമ്പും വിലപ്പിടിപ്പുള്ള സാധനങ്ങൾ കളഞ്ഞ്​ കിട്ടിയപ്പോൾ ഉടമയെ കണ്ടെത്തി ഏൽപ്പിച്ച ആളാണെന്നും ഇദ്ദേഹത്തെ അറിയുന്ന നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story