Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമുദ്രത്തിനടിയിലെ...

സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​: ബഹ്​റൈൻ ആഗോള ശ്രദ്ധാക്രേന്ദ്രമാകും

text_fields
bookmark_border
സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​: ബഹ്​റൈൻ ആഗോള ശ്രദ്ധാക്രേന്ദ്രമാകും
cancel
camera_alt????????? ???????????????? ???????? 747 ??????

മനാമ: ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ യാഥാർഥ്യമാകുകയും ആഗസ്​റ് റിൽ ഇത്​ സന്ദർശകർക്കായി തുറന്ന്​ കൊടുക്കുകയും ചെയ്യുന്നതോടെ ബഹ്​റൈൻ ആഗോള ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കും. സ ന്ദർശകരുടെ കുത്തൊഴ​ുക്ക്​ ഇൗ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ്​ രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലുള്ളവർ കരു തുന്നത്​. ഇത്​ ഹോട്ടൽ, റസ്​റ്റോറൻറ്​ ബിസിനസ്​ മേഖലക്കും ഗുണകരമാകും.

ജി.സി.സിയിൽ നിന്നും ധാരാളം സഞ്ചാരികളെയും ഇതി​​െൻറ ഭാഗമായി കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്​. ഇപ്പോൾ തന്നെ ജി.സി.സിയിൽനിന്ന്​ വിശേഷ ദിനങ്ങളിൽ ധാരാളം സന്ദർശകർ എത്തുന്നുണ്ട്​. കഴിഞ്ഞ ഇൗദ്​ ദിനങ്ങളിലെ അഞ്ച്​ ദിനങ്ങളിലായി സൗദി അറേബ്യയിൽനിന്ന്​ കിങ്​ ഹമദ്​ കോസ്​വെ വഴിമാത്രം അഞ്ച്​ ലക്ഷം യാത്രികരാണ്​ എത്തിയത്​. വിമാന, കപ്പൽ മാർഗം എത്തിയവരുടെ എണ്ണവും വർധിച്ചതായാണ്​ സൂചന. സമുദ്രത്തിനടിയിലെ പാർക്കി​​െൻറ ശ്രദ്ധാകേന്ദ്രം ബോയിങ്​ 747 വിമാനമായിരിക്കും. യു.എ.ഇയിൽ നിന്നും വാങ്ങിയതാണിത്​.

വിപുലമായ സജ്ജീകരണങ്ങളുള്ളതും രിസ്ഥിതിക^സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണ്​ ഇതെന്നതും പ്രത്യേകതകൾ വർധിപ്പിക്കുന്നുണ്ട്​. 100,00 ചതുരശ്ര മീറ്ററാണ്​ പാർക്കി​​െൻറ വിസ്​തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക്​ ഡൈവ്​ ചെയ്യുന്നതിനുള്ള പ്ര​േത്യക സ്ഥലങ്ങളുമുണ്ട്​. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്​. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട്​ പോകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story