Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേനലിൽ കണ്ണുകൾക്ക്​...

വേനലിൽ കണ്ണുകൾക്ക്​ കരുതൽ വേണം

text_fields
bookmark_border
വേനലിൽ കണ്ണുകൾക്ക്​ കരുതൽ വേണം
cancel

വേനൽക്കാലം അതി​​െൻറ തീവ്രതയിലേക്ക്​ കടക്കു​കയാണ്​. ബഹ്​റൈനിൽ 43 ഡിഗ്രി സെൽഷ്യസ്​ ചൂട്​ രേഖപ്പെടുത്തിയതായി റ ിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇൗ അവസരത്തിൽ ആരോഗ്യം ശ്രദ്ധിക്കണമെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ടത്​ നമ്മുടെ കണ്ണുകൾക്കാണ്​. പകൽ കൂടുതൽ പുറത്തിറങ്ങി നടക്കുന്നത്​ ഒഴിവാക്കുന്നത്​ നല്ലതെന്നും നേത്രരോഗ വിദഗ്​ധൻമാർ ഉപദേശിക്കുന്നു​.

നിലവാരമുള്ള സൺഗ്ലാസ്​ ഉപയോഗിച്ചാൽ​ ഒരുപരിധിയോളം കണ്ണിന്​ സംരക്ഷണം ലഭിക്കാൻ കാരണമാകും. ഏറ്റവും കൂടുതൽ തീവ്രതയുള്ള സമയങ്ങളിൽ വെയിൽ നേരിട്ട്​ കണ്ണുകളിലേക്ക്​ തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ഇടക്കിടക്ക്​ ശുദ്ധജലം കൊണ്ട്​ കണ്ണുകൾ കഴുകുന്നതും നല്ലതാണ്​. വേനലിൽ കണ്ണിന്​ മർദം കൂടും എന്നതിനാൽ കണ്ണുകളിൽ വെള്ളം നിറയാൻ കാരണമാകാറുണ്ട്​. ഇൗ സമയത്ത്​ കൈ കൊണ്ട്​ കണ്ണ്​ ഒപ്പുന്നത്​ വഴി കൈകളിലെ അഴുക്കും രോഗാണുക്കളും കണ്ണിൽ എത്താൻ കാരണമായേക്കാം. വൃത്തിയുള്ള തുണി വച്ചായിരിക്കണം കണ്ണ്​ തുടക്കേണ്ടത്​.

വേനലിൽ ചെങ്കണ്ണ്​ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്​. നേത്ര പടലത്തിനുള്ളിൽ നീർവീക്കവും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ്​ ചെങ്കണ്ണ്​. കണ്ണുകൾക്ക്​ ഉണ്ടാകുന്ന ഏത്​ അസ്വസ്ഥതക്കും ഡോക്​ടറെ കാണുകയാണ്​ ഏറ്റവും വേഗത്തിൽ ചെയ്യേണ്ട കാര്യം. സ്വയം ചികിത്​സ അപകടമാണെന്നും അറിയണം. കണ്ണാണ്​ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്ന പഴമൊഴി കൂടി ഒാർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story