ഏകീകൃത നാവിക പ്രവർത്തന കേന്ദ്രത്തിന് ഏറെ പ്രാധാന്യം -ഫീൽഡ് മാർഷൽ
text_fieldsമനാമ: ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സൈനികതലത്തിലുള്ള സഹകരണങ്ങൾക്കും പ്രാദേശിക വെല്ലുവിളികളെ നേരിടു ന്നതിലും ഏകീകൃത ഏകീകൃത നാവിക പ്രവർത്തന കേന്ദ്രത്തിനുള്ള പ്രധാന്യം ബി.ഡി.എഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മ ദ് ആൽ ഖലീഫ എടുത്തുപറഞ്ഞു.
സമുദ്ര പാത ഉൾപ്പെടെയുള്ളവയുടെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ചുമതലകൾ നിർവഹിക്കുന്നതിൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു.
ജി.സി.സി ഏകീകൃത മാരിടൈം ഓപ്പറേഷൻ സെൻറർ സന്ദർശിക്കുന്നതിടെയായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന. വിവിധ ഉന്നത കമാണ്ടർമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. കമാണ്ടർ ഉപനാവിക സേനാപതി ഇൗദ് അബ്ദുല്ല ആൽ കആബി, മജാബ് ജാസാ അൽ അതിബി, കാപ്ടൻ ഇബ്രാഹീം അബ്ദുല്ല അൽ ഹറാം, ക്യാപ്ടൻ ഒസാമ മുഹമ്മദ് അൽ കൻഡാരി, ക്യാപ്ടൻ യാസർ അബ്ദുല്ല അൽ സയ്ദ്, ക്യാപ്ടൻ മേഷാരി ജുമാസ് അൽ അബിദി തുടങ്ങിയ ഉന്നതർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.