ഇമോഷണല്‍ ഇൻറലിജന്‍സ് ഫോറം സംഘടിപ്പിച്ചു
text_fieldsമനാമ: തൊഴില്‍ സമ്മര്‍ദം കുറക്കുന്നതിനും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഇമോഷണല്‍ ഇൻറലിജന്‍സ് ഫ ോറം സംഘടിപ്പിച്ചു. തൊഴില്‍-^സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഫോറം ഉദ്ഘാടനം ച െയ്തു. ‘ഒര്‍ജിന്‍ ഗ്രൂപ്’ ആണ് പരിപാടി സംഘടിപ്പിച്ചത്. ഒര്‍ജിന്‍ ഗ്രൂപ് മേധാവി ഡോ. അഹ്മദ് മുഹമ്മദ് അല്‍ ബന്നാഅ്, അന്താരാഷ്ട്ര ട്രെയ്നിങ് ആൻറ് എച്ച്. ആര്‍ യൂണിയന്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ഖലീഫ അദ്ദൂസരി തുടങ്ങിയവരും ട്രെയ്നിങ്, ഹ്യൂമണ്‍ റിസോഴ്സ് വികസന മേഖലയിലുള്ള നിരവധി പേരും ഫോറത്തില്‍ സംബന്ധിച്ചു.
ഇമോഷണല്‍ ഇൻറലിജന്‍സിനെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ധന്‍ റിക്കാര്‍ഡോ കാബിറ്റ് വിഷയാവതരണം നടത്തി. മനുഷ്യ വിഭവ ശേഷി വളര്‍ച്ചാ മേഖലയില്‍ ഇത് ശരിയാം വിധം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അതു വഴി ഉല്‍പാദന ക്ഷമത വര്‍ധിക്കുമെന്നും അദ്ദേഹം തെൻറ പഠനത്തില്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ മേഖല വിജയിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. സമയം ശരിയാം വിധം ഉപയോഗിക്കുന്നതിനും തൊഴില്‍ സമ്മര്‍ദം കുറക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.