ബഹ്റൈനുമായുള്ളത് മികച്ച ബന്ധം -തെരേസ മേയ്
text_fieldsമനാമ: ബഹ്റൈനുമായി മികച്ച ബന്ധവും സൗഹൃദവുമാണ് ബ്രിട്ടണ് പുലര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക് തമാക്കി. ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല് ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സൗഹൃദത്തിെൻറ ചരിത്രം എടുത്തു പറഞ്ഞത്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങള്‍ അദ്ദേഹം തെരേസ മേയിന് കൈമാറുകയും അവര്‍ പ്രത്യഭിവാദ്യം അറിയിക്കുകയും ചെയ്തു.
മിഡിലീസ്റ്റ് കൗണ്‍സില്‍ ഓഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചടങ്ങില്‍ പങ്കെടുത്തതിനിടയിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനുമായി ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനും പ്രത്യേക താല്പര്യം കാണിച്ച പ്രധാനമന്ത്രിയാണ് തെരേസ മേയ് എന്ന് അംബാസഡര്‍ അനുസ്മരിച്ചു. വിവിധ മിഡിലീസ്റ്റ് രാഷ്ട്രങ്ങളുമായി ഉറ്റ സൗഹൃദമാണ് ബ്രിട്ടണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും മുഖ്യ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്. ഫലസ്തീന് വിഷയം രമ്യമായും നീതിപൂര്‍വകമായും പരിഹരിക്കാന്‍ സാധിച്ചാല്‍ നേട്ടമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭാവി പദ്ധതികളും പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ തെരേസ മേയിന് സാധിക്കട്ടെയെന്നും ശൈഖ് ഫവാസ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.