ഒരുക്കം പൂർത്തിയായി; പ്രധാനമന്ത്രി നാളെയെത്തും
text_fieldsമനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന പരിപാടിയുടെ വിപുലമായ ഒരുക്കം പൂർത്തിയായി. നാളെ ഉച്ചക ്ക് ഒരു മണിക്ക് എത്തുന്ന നരേന്ദ്രമോദിക്ക് ബഹ്ൈറൻ ഭരണാധികാരികളുടെയും ഇന്ത്യൻ അംബാസിഡറുടെയും നേതൃത്വത് തിൽ ഉജ്ജ്വല സ്വീകരണം നൽകും. ഉച്ചഭക്ഷണത്തിനുശേഷം രാജാവ്, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച.
തുടർന്ന് വൈകുന്നേരം അഞ്ചുമണിക്ക് പൊതുസമ്മേളനം, രാത്രി രാജാവിനൊപ്പം അത്താഴ വിരുന്ന്. ഞായറാഴ്ച രാവിലെ മനാമ ക്ഷേത്രത്തിൽ നവീകരണ പരിപാടിയുടെ ഉദ്ഘാടനം എന്നിവയാണ് അദ്ദേഹത്തിെൻറ പ്രധാന കാര്യപരിപാടികൾ. അബുദബിയിൽനിന്നാണ് പ്രധാനമന്ത്രി എത്തുക. ഇന്ത്യൻ വ്യാപാരി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രൂപ ക്രഡിറ്റ് കാർഡ് ലോഞ്ചിങ്, ഖലീജ് അൽ ബഹ്റൈൻ ബേസിൻ നിക്ഷേപം എന്നിവയും സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന അജണ്ടയാണ്. സന്ദർശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.