പ്രവാസികൾ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്റൈൻ
text_fieldsമനാമ: ലോകത്തിൽ പ്രവാസികൾ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്റൈനും. ഇൻറർനേഷൻസ് നടത്തിയ 2019 എക ്സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് ബഹ്റൈൻ ഏഴാം സ്ഥാനത്ത് എത്തിയത്. 64 രാജ്യങ്ങൾ ഇടംപിടിച്ച പട്ടികയിൽ ഉൾപ്പെട് ട ഗൾഫിലെ ഏകരാജ്യം എന്ന സവിശേഷതയും ബഹ്റൈനുണ്ട്.
തയ്വാൻ, പോർച്ചുഗൽ, വിയറ്റ്നാം,മെക്സിക്കോ, സ്പയിൻ,സിങ്കപ്പൂർ, ബഹ്റൈൻ എന്നിങ്ങനെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ. 187 രാജ്യങ്ങളിൽ താമസിക്കുന്ന 20,259 പ്രവാസികളാണ് സർവേയിൽ ഉൾപ്പെട്ടത്. ജീവിതനിലവാര റാങ്കിങിൽ ബഹ്റൈെൻറത് 64 ൽ 26 ആണ്. വിദേശത്ത് ജോലി ചെയ്യൽ റാങ്കിങിൽ ബഹ്റൈെൻറത് 18ഉം കുടുംബജീവിതത്തിൽ 13ഉം വ്യക്തിഗത ധനകാര്യത്തിൽ 22 ഉം ജീവിതച്ചെലവിൽ 29ഉം ലഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.