Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകശ്​മീരിനെ...

കശ്​മീരിനെ വെട്ടിമുറിച്ചത്​ ബ്രിട്ടീഷുകാരുടെ ബംഗാൾ വിഭജനത്തിന്​ തുല്യം -എം.എ.ബേബി

text_fields
bookmark_border
കശ്​മീരിനെ വെട്ടിമുറിച്ചത്​ ബ്രിട്ടീഷുകാരുടെ ബംഗാൾ വിഭജനത്തിന്​ തുല്യം -എം.എ.ബേബി
cancel

മനാമ: 1905 ൽ ബ്രിട്ടീഷുകാർ ബംഗാൾ വിഭജിച്ചതുപോ​െലയുള്ള പക്വതയില്ലാത്ത നടപടിയാണ്​ മോദി ഗവൺമ​​​െൻറ്​ ജമ്മു കശ് ​മീരി​​​​െൻറ പ്രത്യേക പദവി എ
ട​ുത്തുകളഞ്ഞ്​ രണ്ടായി വെട്ടിമുറിച്ച നടപടിയെന്ന്​ കേരള മുൻ മന്ത്രിയും സി.പി. എം. ​േനതാവുമായ എം.എ.ബേബി പറഞ്ഞു. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തിന്​ നൽകിയ അഭി മുഖത്തിലാണ്​ കേന്ദ്രഗവൺമ​​​െൻറി​​​​െൻറ കശ്​മീർ നടപടിക്കെതിരെ വിമർശമുന്നയിച്ചത്​. കശ്​മീരികളെ അന്യവത്​ക്ക രിക്കാൻ മാത്രമെ ഇത്തരം നടപടികൾ കാരണമാകുകയുള്ളൂ. കശ്​മീരിൽ, ഭീകരവാദികൾക്ക്​ എതിരെ
പോരാടുകയും ഇന്ത്യക്കൊ പ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നിലപാടുള്ളവർക്ക്​ ഇപ്പോഴത്തെ സംഭവവികാസങ്ങൾ നിരാശ നൽകുന്നു
ണ്ട്​. ഇതുവഴി രാജ്യത്ത്​ രണ്ടുതരം വർഗീയത വളർത്താനാണ്​ ബി.ജെ.പി ഗവൺമ​​​െൻറ്​ ശ്രമിക്കുന്നത്​.

കശ്​മീർ നടപടിവഴി അവിടെയുള്ളവരിൽ ആശങ്കവളർത്തി അത്തരം വർഗീയവാദികൾക്ക്​ പ്രചാരണത്തിന്​ അവസരമുണ്ടാക്കിയിരിക്കുന്നു. അതിനൊപ്പം തങ്ങൾ ഇന്ത്യയെ ഏകീകരിച്ചു എന്ന്​ പ്രചരിപ്പിച്ച്​ ഭൂരിപക്ഷ വർഗീയവാദികൾക്കിടയിലും ചലനമുണ്ടാക്കുന്നു. അത്തരത്തിൽ രണ്ടുകൂട്ടരുടെയും വർഗീയതക്ക്​ വഴി മരുന്നിടുകയാണ്​ ചെയ്​തിരിക്കുന്നത്​. രാജ്യത്തെ ഏകീകരിക്കുന്നതല്ല മറിച്ച്​ ആപത്​ക്കരമായതും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ നടപടിയാണ്​ കശ്​മീർ വിഭജനം. അവിടെയുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണിതെന്ന്​ രാജ്യത്തി​​​​െൻറ ചരിത്രവും വസ്​തുതകളും മനസിലാക്കുന്ന ആർക്കും വ്യക്തമാകും. യാഥാർഥത്തിൽ കശ്​മീരികളുടെ മനസിനെ ഇന്ത്യയോട്​ ചേർത്തുപിടിക്കാനുള്ള ഇടപെടലുകളായിരുന്നു വേണ്ടിയിരുന്നത്​. എന്നാൽ മോദിയുടെ ആദ്യത്തെ അഞ്ചുവർഷ ഗവൺമ​​​െൻറിൽനിന്ന്​ അത്തരമൊരു നടപടിയുണ്ടായില്ല.

വീണ്ടും അധികാരമേറ്റ മോദി ഗവൺമ​​​െൻറ്​ കടുത്ത നടപടി കൂടി സ്വീകരിക്കുകയും ചെയ്​തിരിക്കുന്നു. ബി.ജെ.പി ഭരണത്തിനുകീഴിൽ, രാജ്യത്തി​​​​െൻറ സമ്പദ്​ ഘടന തകർന്നുവീണിരിക്കുന്നു. 1.76 ലക്ഷം കോടി രൂപ റിസർവ്​ ബാങ്കിൽനിന്ന്​ ബലാത്​ക്കാരമായി പിടിച്ചെടുത്തത്​ ബി.ജെ.പി ഗവൺമ​​​െൻറി​​​​െൻറ സാമ്പത്തിക, റവന്യൂ കമ്മി പരിഹരിക്കാനാണ്​. റിസർവ്​ ബാങ്കി​​​​െൻറ കരുതൽധന ദുരുപയോഗം മു​െമ്പാന്നും ഉണ്ടായിട്ടില്ല. ആ​േട്ടാമൊബൈൽ വ്യവസായം തകർന്നു. വാഹന ഉത്​പാദനം നിലച്ചു. ടെക്​സ്​റ്റയിൽ വ്യാപാര രംഗം മുതൽ ബിസ്​ക്കറ്റ്​ നിർമ്മാണംവരെ കനത്ത പ്രതിസന്​ധിയിലാണ്​. കാർഷിക രംഗം മുരടിക്കുകയും തൊഴിലില്ലായ്​മ വൻതോതിൽ വർധിക്കുകയും ചെയ്​തിരിക്കുന്നു.

ഇത്തരം ആപത്തുകളെ ജനം തിരിച്ചറിയാതിരിക്കാനാണ്​ ഗവൺമ​​​െൻറ്​ ജനങ്ങൾക്കിടയിൽ കശ്​മീർ വിഭജന നടപടികൾ കൊണ്ടുവന്നതെന്നും ബേബി ആരോപിച്ചു. ഇടതുപക്ഷത്തിന്​ നിലവിൽ രാജ്യത്ത്​ ബലഹീനത ഉണ്ടെങ്കിലും കേന്ദ്രഗവൺമ​​​െൻറി​​​​െൻറ ജനവിരുദ്ധ നടപടികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച്​ സമരത്തിന്​ ഒരുങ്ങാനുള്ള ശ്രമത്തിലാണ്​. അഞ്ച്​ ഇടതുപാർട്ടികൾ അതിനായി യോഗം ചേർന്ന്​ തീരുമാനങ്ങൾ എടുക്കുകയും ഒക്​ടോബറിൽ രാജ്യത്ത്​ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള ​​തീരുമാനം എടുക്കുകയും ചെയ്​തിട്ടുണ്ട്​. ​ദലിതർ, സ്​ത്രീ ശാക്തീകരണം, പരിസ്ഥിതി എന്നീ രംഗങ്ങളിൽ സി.പി.എമ്മും ഇടതുപക്ഷവും കൂടുതൽ അനുകൂല നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും എം.എ.ബേബി വ്യക്തമാക്കി. നിരവധി സംസ്ഥാനങ്ങളിൽ ഇന്നും ദലിത്​ സമൂഹം കടുത്ത ജാതിവിവേചനങ്ങൾക്ക്​ ഇരയാകുന്നുണ്ട്​.

അവിടെയെല്ലാം ദലിതരുടെ അവകാശങ്ങൾക്കായി ഇടതുപക്ഷം പോരാടുന്നുണ്ട്​. അതുപോലെ സ്​ത്രീ പ്രാതിനിധ്യത്തിനായി ഇടതുപക്ഷം അവസരങ്ങൾ നൽകുന്നുണ്ട്​. പരിസ്ഥിതിക്കുവേണ്ടി കൂടുതൽ ബോധവത്​ക്കരണം നടത്താനും ആളുകൾ തയ്യാറാകണം. കേരളത്തിൽ പ്രത്യേകിച്ചും ഇത്തരം പ്രചാരണ പ്രവർത്തനങ്ങളുടെ ആവശ്യമുണ്ട്​. അടുത്ത വീടി​​​​െൻറ ഭംഗി നോക്കി അതിനെക്കാൾ മികച്ച വീടുണ്ടാക്കാനും വീട്ടിലുള്ളവരുടെ എണ്ണത്തെക്കാൾ കൂടുതൽ മുറികൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്​. ആൾപാർപ്പില്ലാത്ത വീടുകളുടെ എണ്ണമെടുത്താലും അമ്പരന്ന​ുപോകും. ഒരു കുടുംബം ഇപ്പോൾ ഒന്നിലധികം വീടുകൾ ഉണ്ടാക്കിയിടുന്ന രീതിയാണുള്ളത്​. യുറോപിലുള്ളവർ പ്രകൃതിക്ക്​ ദോഷം വരാത്ത വീടുണ്ടാക്കുന്ന രീതി നമ്മളും കണ്ട്​ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story