Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാടകം തനിക്ക്​...

നാടകം തനിക്ക്​ പ്രാണവായുവും സിനിമ അന്നവുമെന്ന്​ നടൻ ശിവജി ഗുരുവായൂർ

text_fields
bookmark_border
നാടകം തനിക്ക്​ പ്രാണവായുവും സിനിമ അന്നവുമെന്ന്​  നടൻ ശിവജി ഗുരുവായൂർ
cancel

മനാമ: നാടകം തനിക്ക്​ പ്രാണവായു പോലെയാണെന്നും എന്നാൽ സിനിമ അന്നം എന്നർഥത്തിലാണ്​ കാണുന്നതെന്നും നടൻ ശിവജി ഗ ുരുവായൂർ പറഞ്ഞു. സീറോ മലബാർ സഭയുടെ ഒാണാഘോഷ പരിപാടികളുടെ സമാപനത്തിൽ പ​െങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസ​േ മ്മളനത്തിൽ സംസാരിക്കുകയായിരുന്നു. നാടകത്തട്ട്​ എന്നത്​ ഏറ്റവും ജനകീയമായ ഒന്നായാണ്​ കാണുന്നത്​. പറയാനുള്ളത് ​ എളുപ്പം ജനങ്ങളിലേക്ക്​ എത്തിക്കാനുള്ള മാധ്യമമാണ്​ നാടകം. എന്നാൽ സിനിമയുടെ പ്രതലം വിശാലമാണ്​. മാത്രമല്ല തനിക്കിപ്പോൾ വരുമാനം തരുന്നതും സിനിമാഭിനയമാണ്​. എന്നാലും സമയം കിട്ടു​േമ്പാൾ നാടകത്തിന്​ വേണ്ടി സമയം കണ്ടെത്തുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തനത്​ നാടകവേദികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​. ഒരുകാലത്ത്​ അമച്വർ നാടകങ്ങളും നാടകോത്​സവങ്ങളും കേരളത്തി​​െൻറ ഗ്രാമഗ്രാമാന്തരങ്ങളിൽ സാധാരണമായിരുന്നു. എന്നാലിന്ന്​ നാടകമത്​സരങ്ങൾ എന്നത്​ അത്യപൂർവമായി മാറി. കേരളോത്​സവങ്ങളിൽ മത്​സരിക്കാൻ ഒരു നാടകമെങ്ങാനും എത്തിയാലായി എന്ന സ്ഥിതിയായിരിക്കുന്നു. എന്നാൽ നാടകവേദിയെ സജീവമാക്കാനുള്ള പ്രയത്​നത്തിലാണ്​ തന്നെപ്പോലുള്ള കലാകാരൻമാർ. പ​ക്ഷെ അതിനുള്ള സാഹചര്യം ഭരണാധികാരികളിൽ നിന്നും സാംസ്​ക്കാരിക പ്രവർത്തകരിൽനിന്നും ലഭിക്കുന്നില്ല. നാടകം നടത്താൻ ആഡിറ്റോറിയം വാടക പോലും കൊടുക്കാൻ നാടകസംഘങ്ങൾക്ക്​ കഴിയുന്നില്ല.

കലയെയും സാഹിത്യത്തെയും സംരക്ഷിക്കാനുള്ള സർക്കാർ സ്ഥാപനങ്ങളാക​െട്ട അതി​​െൻറ ചുമതല നി​റവേറ്റുന്നുമില്ല. സിനിമയിലെ തങ്ങളുടെ സഹപ്രവർത്തക കെ.പി.എ.സി ലളിതയാണ്​ സംഗീത നാടക അക്കാദമി​ ചെയർപേഴ്​സൺ. അവർ പരമാവധി നാടക, സംഗീത രംഗങ്ങളുടെ മികവിനായി പ്രവർത്തിക്കുന്നുണ്ട്​. എന്നാൽ സംഗീത നാടക അക്കാദമി​ രാഷ്​ട്രീയ നേതൃത്വത്തിൽനിന്ന്​ അതിനുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ല. കേരള കലാമണ്ഡലത്തിലും ഇതാണ്​ അവസ്ഥ. കലാസ്ഥാപനങ്ങളിൽ മാത്രമല്ല കേരളത്തിലെ റോഡുകളിൽപ്പോലും വികസനം എത്താത്ത അവസ്ഥയുണ്ട്​. ഗുരുവായൂരിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ അഞ്ച്​ വർഷംമുമ്പ്​ താൻ ശയനപ്രദക്ഷിണ സമരം നടത്തിയ കാര്യവും അ​േദ്ദഹം വിശദീകരിച്ചു. എന്നിട്ടും റോഡുകൾ നന്നാക്ക​െപ്പട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story