ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിന് നടപടി ശക്തമാക്കും –മന്ത്രി
text_fieldsമനാമ: ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ വൃക്ക മാറ്റിവെക്കൽ യൂനിറ്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. രോഗികള്‍ക്ക് ആശ്വാസ വചനങ്ങള്‍ നല്‍കുകയും പൂര്‍ണമായ രോഗശമനം നേരുകയും ചെയ്തു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന മന്ത്രി രോഗികള്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. സല്‍മാനിയ ഹോസ്പിറ്റല്‍ ഉന്നത ഉദ്യോഗസ്ഥരുമായും ജോർഡനില്‍ നിന്നുള്ള സന്ദർശക ഡോക്ടര്‍മാരുമായും അവര്‍ ആശയ വിനിമയം നടത്തി.
സല്‍മാനിയ ആശുപത്രിയില്‍ നടക്കുന്ന നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രോഗികള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. മെച്ചപ്പെട്ടതും അനുയോജ്യമായതുമായ ചികിത്സ നല്‍കുന്നതിനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തെ അവര്‍ പ്രത്യേകം പ്രകീര്‍ത്തിച്ചു. സങ്കീര്‍ണതകളിലേക്ക് പോകാത്ത തരത്തില്‍ രോഗികള്‍ക്ക് സാന്ത്വനമേകാനുള്ള ഡോക്ടര്‍മാരുടെ കഴിവ് സുപ്രധാനമാണ്. സല്മാനിയയില് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുന്നത് ഒട്ടേറെ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ചീഫ് ഫിസിഷ്യന്‍ ഡോ. നബീല്‍ അല്‍ അഷീരി പറഞ്ഞു. ജോർഡനില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ശസ്ത്രക്രിയ വിജയിക്കുന്നതിന് മുഖ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയോടൊപ്പം ആശുപത്രി കാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. അമീൻ അൽ ഇവദിയും അനുഗമിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.