Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖ​ന​ന​മേ​ഖ​ല: ആ​രോ​ഗ്യം, സു​ര​ക്ഷ,  പ​രി​സ്ഥി​തി സെ​മി​നാ​ർ
cancel
camera_alt?????????? ????????? ??????????, ????????, ???????????? ?????????? ???????????? ??????????????????

​മനാ​മ: എ​ണ്ണ, വാ​ത​ക ഖ​ന​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഴാ​മ​ത്​ ഗ്ലോ​ബ​ൽ ആ​രോ​ഗ്യം, സു​ര​ക്ഷ, പ​രി​സ്ഥി​തി സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും ഗ​ൾ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​െ​വ​ൻ​ഷ​ൻ സ​െൻറ​റി​ൽ തു​ട​രു​ന്നു. സെ​മി​നാ​റി​ൽ പ​ശ്ചി​മേ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 800ഒാ​ളം പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. ഖ​ന​ന മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​ള്ള മി​ക​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​വി​ധാ​ന​ങ്ങ​ൾ, ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ, ഖ​ന​ന മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും സ​ു​ര​ക്ഷി​ത​ത്വം, പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ സെ​മി​നാ​റി​ലൂ​ടെ​യും പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ​യും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ എ​ണ്ണ, വാ​ത​ക ഖ​ന​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്​​ധ​രും പ്ര​ഫ​ഷ​ന​ലു​ക​ളും ഗ​വേ​ഷ​ക​രും വി​വി​ധ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ സെ​മി​നാ​റി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ഇൗ​വ​ൻ​റ്​ മാ​നേ​ജ്​​മ​െൻറ്​ ക​മ്പ​നി​യാ​യ ​െഎ​കോ​നെ​ക്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ​പ​രി​പാ​ടി​യി​ൽ നാ​ഷ​ന​ൽ ഒാ​യി​ൽ ആ​ൻ​ഡ്​​ ഗ്യാ​സ്​ അ​തോ​റി​റ്റി (എ​ൻ.​ഒ.​ജി.​എ), സൗ​ദി അ​രാം​കോ, ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ഗ്യാ​സ്​ ക​മ്പ​നി, ആ​ർ.​പി ഗ്രൂ​പ്പി​െൻറ ഗ​ൾ​ഫ്​ ഏ​ഷ്യ കോ​ൺ​ട്രാ​ക്​​റ്റി​ങ്​ ക​മ്പ​നി തു​ട​ങ്ങി​യ​വ​രാ​ണ്​ പ്രാ​യോ​ജ​ർ. ആ​ൽ​ബ, ഗ​ൾ​ഫ്​ പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മ്പ​നി, ത​ത്​​വീ​ർ പെ​ട്രോ​ളി​യം, ആ​ൽ​ബ, എ​മി​റേ​റ്റ്​​സ്​ നാ​ഷ​ന​ൽ ഒാ​യി​ൽ ക​മ്പ​നി, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി സു​പ്രീം കൗ​ൺ​സി​ൽ തു​ട​ങ്ങി​യ​വ​രും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

എ​ണ്ണ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​​െൻറ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ എ​ണ്ണ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, തൊ​ഴി​ൽ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സ​ർ ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ, മ​റ്റ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. സെ​മി​നാ​റി​​െൻറ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​ന​വും എ​ണ്ണ​കാ​ര്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഖ​ന​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യ​പൂ​ർ​വ ചി​ത്ര​ങ്ങ​ളാ​ണ്​ പ്ര​ദ​​ർ​ശ​ന​ത്തി​ലു​ള്ള​ത്. ബു​ധ​നാ​ഴ്​​ച സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും സ​മാ​
പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story