Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 99...

ബഹ്​റൈനിൽ 99 ശ​ത​മാ​ന​വും ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ

text_fields
bookmark_border
ബഹ്​റൈനിൽ 99 ശ​ത​മാ​ന​വും ഇ​ൻ​റ​ര്‍നെ​റ്റ്  ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ 99 ശ​ത​മാ​നം പേ​രും ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത്ര​യും ഉ​യ​ര്‍ന്ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗം വ​ര്‍ധി​ച്ച തോ​തി​ലാ​ണെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു.
ലോ​ക​രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​ഹ്റൈ​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കാ​നി​ട​യാ​ക്കു​മെ​ന്നും ക​രു​തു​ന്നു. 99 ശ​ത​മാ​നം പേ​രും വാ​ട്​​സ്​​ആ​പ്പും 95 ശ​ത​മാ​നം പേ​ര്‍ യു​ട്യൂ​ബും ഉ​പ​യോ​ഗി​ക്കു​ന്നു. 95 ശ​ത​മാ​നം പേ​ര്‍ ഫേ​സ്ബു​ക്കും ഇ​ൻ​സ്​​റ്റ​ഗ്രാ​മും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. 90 ശ​ത​മാ​നം പേ​ര്‍ സ്നാ​പ്ഷോ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്നു. മി​ക്ക​വാ​റും എ​ല്ലാ​വ​രും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്.

ര​ണ്ട് സിം ​കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 16 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 2017 ല്‍ ​ഇ​ത് 38 ശ​ത​മാ​ന​മാ​യി​രു​ന്നു. ര​ണ്ട് സിം ​കാ​ര്‍ഡു​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ പ​ല​രും ഒ​ന്ന് ജോ​ലി ആ​വ​ശ്യ​ങ്ങ​ള്‍ക്കും ഒ​ന്ന് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്കു​മാ​യി​ട്ടാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ലാ​ൻ​റ്​ ഫോ​ണ്‍ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. നി​ല​വി​ല്‍ 16 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മാ​ണ് ലാ​ൻ​ഡ്​ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ര്‍ജ് കു​റ​വും മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും ബ​ഹ്റൈ​നി​ലെ ഇ​ൻ​റ​ര്‍നെ​റ്റ്, മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ളെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്. 15 വ​യ​സ്സി​ന് മേ​ലെ​യു​ള്ള 1548 പേ​രി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ര്‍ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ട്രാ​യ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story