ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ് നവംബർ 15ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഭരണസമിതി തെരെഞ്ഞടുപ്പ് നവംബർ 15ന് നടക്കും. തെരഞ്ഞെ ടുപ്പിെൻറ ഭാഗമായുള്ള നാമനിർദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങി. ഒക്ടോബർ 30 വരെയാണ് പത്രിക സ്വീകരിക്കുക. തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതിയായ യുനൈറ്റഡ് പാനലിെൻറ നേതൃത്വത്തിലുള്ള സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു തുടങ്ങി. ജനാർദനെൻറ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് പാനൽ സ്ഥാനാർഥികൾ അടുത്ത ദിവസംതന്നെ പത്രിക നൽകുമെന്നാണ് അറിയുന്നത്. നിലവിലെ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് യുനൈറ്റഡ് പാനൽ മത്സരിക്കുന്നത്. നിലവിലെ ഭരണസമിതിയിൽനിന്ന് പ്രസിഡൻറ് ഒഴികെയുള്ളവർ ഇത്തവണ മത്സരരംഗത്തില്ല എന്നതും ശ്രേദ്ധയമാണ്.
എന്നാൽ, പാനലിൽ ഇനിയും കൂട്ടിച്ചേർക്കലും മാറ്റങ്ങളും വരാനിടയുണ്ട്. പ്രസിഡൻറ്: പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി: വർഗീസ് കാരക്കൽ, വൈസ് പ്രസിഡൻറ്: പ്രദീപ് പത്തേരി, ട്രഷറർ: മനോജ് സുരേന്ദ്രൻ എന്നിങ്ങനെയാണ് യുനൈറ്റഡ് പാനൽ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇവരിൽ ചിലർ നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. അതേസമയം, പ്രോഗ്രസിവ് പാനൽ ചെയർമാനും സമാജം മുൻ പ്രസിഡൻറുമായ ജനാർദനൻ മത്സരിക്കണമെന്ന് പ്രവർത്തകരിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, താൻ മത്സരരംഗത്തുണ്ടാകില്ലെന്നാണ് അദ്ദേഹം നൽകുന്ന സൂചന. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി പ്രോഗ്രസിവ് പാനൽ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ഭരണസമിതിക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.