വിദേശകാര്യ മന്ത്രിക്ക് ഈജിപ്ത് പ്രസിഡൻറ് സ്വീകരണം നല്കി
text_fieldsമനാമ: വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫക്ക് ഈജിപ് ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കൈറോയില്‍ നടക്കുന്ന മ്യൂണിച് സുരക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങള്‍ വിദേശകാര്യ മന്ത്രി ഈജിപ്ത് പ്രസിഡൻറിന് കൈമാറി. ഹമദ് രാജാവിന് പ്രത്യഭിവാദ്യം നേരുന്നതിന് അദ്ദേഹം വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ പ്രതിനിധി സംഘത്തലവന്മാരും പ്രസിഡൻറ് സീസിയും തമ്മില്‍ ചര്‍ച്ച നടന്നു. ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത സീസിക്ക് വിദേശകാര്യ മന്ത്രി പ്രത്യേകം അഭിവാദ്യം നേരുകയും സുരക്ഷ ശക്തിപ്പെടുത്താനും സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഈജിപ്തിെൻറ പ്രത്യേക താല്പര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈജിപ്തുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനും ബഹ്റൈന്‍ എന്നും ഒരുക്കമാണെന്ന് മന്ത്രി പറഞ്ഞു. അറബ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.