അന്താരാഷ്ട്ര വ്യവസായിക കെമിക്കല്‍ സമ്മേളനവും പ്രദര്‍ശനവും തുടങ്ങി
text_fieldsമനാമ: 11ാമത് അന്താരാഷ്ട്ര വ്യവസായിക കെമിക്കല്‍ സമ്മേളനവും പ്രദര്‍ശനവും എണ്ണകാര് യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രിന ്സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സൗദി ശാഖ, സൗദിയിലെ ഗ്ലോബല്‍ കെമിസ്ട്രി സയന്‍സ് ദേശീയ എണ്ണകാര്യ അതോറിറ്റി, സൗദി അരാംകോ കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിെൻറ രക്ഷാധികാരം നിർവഹിക്കുന്ന പ്രധാനമന്ത്രിക്ക് മന്ത്രി അകൈതവമായ നന്ദി ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.
രാജ്യത്തിെൻറ കെമിക്കൽ, എണ്ണകാര്യ മേഖലയിൽ ഉറച്ച പിന്തുണയാണ് ഗവൺമെൻറിൽനിന്ന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് കമ്പനി പ്രതിനിധികളും വിദഗ്ധരും പെങ്കടുക്കുന്നുണ്ട്. എണ്ണ വ്യവസായം, കെമിക്കല്‍ ഉല്പാദനം, ഊർജ ഉല്പാദനം എന്നീ മേഖലകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും സമ്മേളനം ഗൗരവമായി ചര്‍ച്ചചെയ്യുന്നുണ്ട്. എണ്ണ ഉല്പാദന മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറുന്ന ബഹ്റൈന്‍ സമ്മേളനം നല്കുന്ന സാധ്യത ഏറെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുമായി നേരിട്ട് സംവദിക്കാനും ഇത് അവസരമൊരുക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ 30ഓളം കമ്പനികള്‍ പങ്കെടുക്കും. ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം ഒരുക്കുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.