പ്രതിരോധ സമ്മേളനം വൻ വിജയം: ഹമദ് രാജാവിന് ആശംസ പ്രവാഹം
text_fieldsമനാമ: രണ്ടാമത് അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും പ്രദര്‍ശനവും (ബി.െഎ.ഡി.ഇ.സി 2019) വിജയകരമായതില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്ക് അഭിനന്ദന പ്രവാഹം. അദ്ദേഹത്തിെൻറ രക്ഷാധികാരിത്വത്തില്‍ മൂന്നു ദിവസം നീണ്ട സമ്മേളനവും പ്രദര്‍ശനവും വിജയകരമായതില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രതിരോധ രംഗത്ത് അറബ് മധ്യ പൗരസ്ത്യ ദേശത്ത് കൂടുതല്‍ കരുത്ത് നേടാനും പ്രതിരോധ സാങ്കേതിക വിദ്യ ശക്തമാക്കുന്നതിനും കരുത്ത് പകരുന്നതാണെന്ന് ഇരുവരും വിലയിരുത്തി.
ഹമദ് രാജാവിെൻറ രക്ഷാധികാരിത്വത്തില്‍ നടന്ന സമ്മേളനവും പ്രദര്‍ശനവും ബഹ്റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങളുടെ സൈനിക, പ്രതിരോധ മേഖലക്ക് ഏറെ ഗുണമുള്ളതായിരുെന്നന്നും വിലയിരുത്തി. ബി.ഡി.എഫ് കമാൻഡര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ, നാഷനല്‍ ഗാര്‍ഡ് മേധാവി ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ബിന്‍ സല്മാന് ആല് ഖലീഫ എന്നിവരും ഹമദ് രാജാവിന് ആശംസകള്‍ അറിയിച്ചു. സമ്മേളനം ഉദ്ദേശിച്ച ഫലം ചെയ്യുകയും ധാരാളം പേരെ ആകര്‍ഷിക്കുകയും ചെയ്തിരുെന്നന്ന് ഇരുവരും വിലയിരുത്തി. യുവജന, കായിക കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രത്യേക പ്രതിനിധിയും ദേശീയ സുരക്ഷാ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫയും സമ്മേളനവും പ്രദര്‍ശനവും വിജയകരമായതില്‍ ഹമദ് രാജാവിന് ആശംസകള്‍ അറിയിച്ചു. ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും ഹമദ് രാജാവ് നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.