സോപാനം‘വാദ്യസംഗമം 2019’ നവംബർ എട്ടിനും ഒമ്പതിനും
text_fieldsമനാമ: ബഹ്റൈൻ സോപാനം വാദ്യകലാസംഘം രൂപവത്കരിച്ചിട്ട് 10 വർഷം പൂർത്തിയാകുന്ന സാ ഹചര്യത്തിൽ അതിവിപുലമായ പരിപാടികളോടെ ‘വാദ്യസംഗമം 2019’ സംഘടിപ്പിക്കുമെന്ന് സംഘ ാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ എട്ട്, ഒമ്പത് തീയതികളിൽ ബഹ്റൈൻ ഇന് ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, സിനിമാതാരങ്ങളായ ജയറാം, മനോജ് കെ. ജയൻ എന്നിവർ മുഖ്യാതിഥികളായി എത്തും.
അനിൽ മാരാർ രക്ഷാധികാരി, നവീൻ വിജയൻ കൺവീനർ, ചന്ദ്രശേഖരൻ, ജോഷി ഗുരുവായൂർ, ഷൈൻരാജ്, ദേവദാസ്, മഹേഷ് നാട്ടിക, രാജേഷ് മാരാർ, ബാലഗോപാൽ തുടങ്ങിയവർ ജോ. കൺവീനറുമായ 251അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. 500 ൽപരം വാദ്യകലാകാരന്മാരാണു വാദ്യസംഗമം 2019 െൻറ അരങ്ങിൽ എത്തുന്നത്. നവംബർ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ‘വാദ്യസംഗമം 2019’ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യും.
സുവനീർ ‘തൗര്യത്രികം’ മനോജ് കെ. ജയൻ പ്രകാശനം ചെയ്യും. കേളി, സോപാന സംഗീതം തുടങ്ങി അപൂർവമായ ഇരട്ടപന്തി പഞ്ചാരി മേളവും അരങ്ങേറും. നവംബർ ഒമ്പതിന് വൈകീട്ട് അഞ്ചു മുതൽ കൊമ്പുപറ്റ്, കുഴൽ പറ്റ് തുടർന്ന് പല്ലാവൂർ ശ്രീധരൻ, കോട്ടക്കൽ രവി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ ഫ്യൂഷൻ തുടർന്ന് ശങ്കരൻകുട്ടി മാരാർ, ജയറാം എന്നിവർ നയിക്കുന്ന ഇലഞ്ഞിത്തറ മേളം എന്നിവയുണ്ടാകും.
അതോടൊപ്പം കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ആദ്യ വിദേശഘടകത്തിെൻറ ഉദ്ഘാടനവും, 10ാം വാർഷികം പ്രമാണിച്ച് ഇന്ത്യൻ സ്കൂളിലെ നിർധനരായ 10 വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ സമർപ്പണവും വേദിയിൽ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. വാർത്തസമ്മേളനത്തിൽ അനിൽ മാരാർ, സന്തോഷ് കൈലാസ്, സേതുരാജ് കടയ്ക്കൽ, നവീൻ വിജയൻ, രാജേഷ് മാരാർ, തൃചൂർ മോഹനൻ, പാഞ്ഞാൾ വേലുക്കുട്ടി, കാഞ്ഞിലശ്ശേരി പത്മനാഭൻ, ഷൈൻ രാജ് എന്നിവർ പങ്കെടുത്തു,
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.