ഇന്ത്യൻ സ്കൂൾ ഗേൾസ് ടീമിന് ബാസ്കറ്റ്ബാൾ കിരീടം
text_fieldsമനാമ: സി.ബി.എസ്.ഇ ബഹ്റൈൻ ക്ലസ്റ്റർ ബാസ്കറ്റ്ബാൾ ടൂർണമെൻറിൽ ഇന്ത്യൻ സ്കൂൾ പെൺക ുട്ടികളുടെ ടീമിന് ഉജ്ജ്വല വിജയം. ഏഷ്യൻ സ്കൂളിൽ നടത്തിയ അണ്ടർ 19 വിഭാഗങ്ങളിലെ മത്സ രത്തിലാണ് ഇന്ത്യൻ സ്കൂൾ പെൺകുട്ടികൾ മികച്ച വിജയം നേടിയത്. ഫൈനലിൽ ശ്രീജ ഗായത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്കൂൾ ടീം ചാമ്പ്യൻഷിപ് കരസ്ഥമാക്കുകയായിരുന്നു. ഇന്ത്യൻ സ്കൂൾ പെൺകുട്ടികളുടെ ടീം തുടർച്ചയായി നേടുന്ന നാലാമത്തെ വിജയമാണിത്.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.എൻ. രാജേഷ്, മുഹമ്മദ് ഖുർഷിദ് ആലം, സജി ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ജേതാക്കളായ ടീം അംഗങ്ങളെയും പരിശീലകരായ വിജയൻ നായരെയും ഭാരതി അരുൺ കുമാറിനെയും കായിക വകുപ്പ് മേധാവി സൈകത്ത് സർക്കാറിെൻറ നേതൃത്വത്തിലുള്ള വകുപ്പിലെ മുഴുവൻ അധ്യാപകരെയും അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.