കണക്കിൽ കമ്പ്യൂട്ടറിനെ തോൽപിച്ച് കുരുന്നുകൾ വിസ്മയമായി
text_fieldsമനാമ: കണക്കിൽ കമ്പ്യൂട്ടറിനെയും കാൽക്കുലേറ്ററിനെയും വെല്ലുവിളിച്ച് കുരുന്നുകൾ വിസ്മയമായി. രണ്ടാമത് ബ്രെയിൻ ഒ ബ്രെയിൻ ബഹ്റൈൻ ദേശീയ അബാക്കസ് കോംപറ്റീഷൻ ഫെസ്റ്റിവലിലാണ് വേഗത്തിൽ കണക്കുകൾ കൂട്ടി കുട്ടികൾ കമ്പ്യൂട്ടറിനെ വെല്ലുവിളിച്ചത്. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അബാക്കസ് കോംപറ്റീഷൻ ഫെസ്റ്റിവൽ പരിപാടി ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രഹ്മണ്യം, ബ്രെയിൻ ഒ ബ്രെയിൻ ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഹിമ ജോർജ്, ബ്രെയിൻ ഒ ബ്രെയിൻ ബഹ്റൈൻ ഡയറക്ടർ ജോർജ് റാഫേൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലെഹ് താഹിർ തരാദാഹ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മത്സരത്തിൽ, മികവുതെളിയിച്ച വിദ്യാർഥികൾക്ക് ചാമ്പ്യൻസ് ട്രോഫി, സ്വർണമെഡൽ, വെള്ളിമെഡൽ, സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. തുടർന്ന് അരുൾ സുബ്രഹ്മണ്യത്തിെൻറ നേതൃത്വത്തിൽ ബ്രെയിൻ ഒ ബ്രെയിൻ വിദ്യാർഥികളുടെ മൾട്ടിടാസ്കിങ് ലൈവ് ഡെമോയും ഉണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.