പ്രവാസലോകം ക്രിസ്മസ് ആഘോഷിച്ചു
text_fieldsമനാമ: പ്രവാസലോകത്ത് ക്രിസ്ത്യൻ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ ഈ വര്‍ഷത്തെ ക്രിസ്മസ് ശുശ്രൂഷ ചൊവ്വാഴ്ച വൈകീട്ട് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ സന്ധ്യനമസ്കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ എന്നിവയോടുകൂടി നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹവികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലുമാണ് ചടങ്ങുകൾ നടന്നത്. ബഹ്റൈന്‍ മാര്‍ത്തോമ പാരീഷിെൻറ ക്രിസ്മസ് ശുശ്രൂഷയും വിശുദ്ധ കുർബാനയും സനദ് മാര്‍ത്തോമ കോംപ്ലക്സില്‍ വികാരി റവ. മാത്യു കെ. മുതലാളി, സഹവികാരി റവ. വി.പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
റവ. ജോർജ് വർഗീസ് (വെണ്ണിക്കുളം) ക്രിസ്മസ് സന്ദേശം നൽകി. ബഹ്റൈന്‍ സെൻറ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തില്‍ വികാരി റവ. ഫാദര്‍ നെബു എബ്രഹാമിെൻറ നേതൃത്വത്തില്‍ സന്ധ്യനമസ്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ നടന്നു. റവ. ഫാദര്‍ നെല്‍സണ്‍ ജോർജ് ക്രിസ്മസ് സന്ദേശം നൽകി. ബഹ്റൈന്‍ സി.എസ്.ഐ മലയാളി പാരീഷിെൻറ ക്രിസ്മസ് ശുശ്രൂഷ ദേവാലയത്തില്‍ വികാരി റവ. ജെയിംസ് ജോസഫിെൻറ നേതൃത്വത്തില്‍ നടന്നു. റവ. പി.വി. ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. ബഹ്റൈന്‍ സെൻറ് ഗ്രീഗോറിയോസ് ക്നാനായ ദേവാലയത്തില്‍ സന്ധ്യനമസ്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയോടുകൂടി നടന്നു. ബഹ്റൈന്‍ സെൻറ് പോള്‍സ് മാര്‍ത്തോമ പാരീഷിെൻറ ക്രിസ്മസ് ശുശ്രൂഷയും വിശുദ്ധ കുർബാനയും ദേവാലയത്തില്‍ വികാരി റവ. സാം ജോർജിെൻറ നേതൃത്വത്തില്‍ നടക്കും. ബഹ്റൈന്‍ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് ദേവാലയത്തിെൻറ ക്രിസ്മസ് ശുശ്രൂഷ സെൻറ് ക്രിസ്റ്റഫര്‍ കത്തീഡ്രലില്‍ വികാരി റവ. സുജിത് സുഗതെൻറ നേതൃത്വത്തില്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.