ബഹ്റൈനിൽ വാറ്റ് മൂന്നാംഘട്ടം ഇന്നു മുതൽ
text_fieldsമനാമ: മൂല്യവർധിത നികുതി (വാറ്റ്) മൂന്നാം ഘട്ടം ബഹ്റൈനിൽ ബുധനാഴ്ച മുതൽ നടപ്പാകും. 37,500 ദീനാറും അതിലധികവും വരുമാനമുള്ളവരാണ് ഇൗ പരിധിയിൽ ഉൾപ്പെടുന്നത്. 5,00,000 ദീനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരുന്നു. 2019 ജനുവരി ഒന്നു മുതലാണ് രാജ്യത്ത് വാറ്റ് ഒന്നാംഘട്ടത്തിൽ നടപ്പായത്. അഞ്ച് ദശലക്ഷം ദീനാർ വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. അതേസമയം, 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്കുകൂടി വാറ്റ് ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതും ശ്രദ്ധേയമാണ്. 11 സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങൾക്കാണ് വാറ്റ് ഒഴിവായത്. നേരേത്ത 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കിയിരുന്നു. ഇതോടെ, 400 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാറ്റ് ഒഴിവായിരിക്കുകയാണ്. അതേസമയം, ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും മൂല്യവർധിത നികുതിയിൽ വരില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ കിൻറർഗാർട്ടനുകൾ, പ്രീ പ്രൈമറി, പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്ഥാപനങ്ങളിൽ വാറ്റ് ഒഴിവാക്കിയിരുന്നു. ആരോഗ്യ മേഖലയിൽ, പൊതു ആരോഗ്യ സേവനങ്ങൾക്ക് ഇളവുള്ളതായി തുടക്കത്തിലെ വ്യക്തമാക്കപ്പെട്ടു.
സ്പെഷലിസ്റ്റ് മെഡിക്കൽ സേവനങ്ങളായ സർജറി, മനോരോഗ ചികിത്സ, ദന്ത ചികിത്സ, തൊഴിൽ-സർജിക്കൽ സേവനങ്ങൾ, സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി, കാഴ്ച-കേൾവി പരിശോധന, നഴ്സിങ് പരിചരണം, രോഗ നിർണയ പരിശോധനകൾ (വിവിധ ടെസ്റ്റുകൾ, എക്സ് റേ), വാക്സിനേഷനുകൾ, മെഡിക്കൽ അവസ്ഥയുടെ ഭാഗമായുള്ള കോസ്മെറ്റിക് പ്രൊസീജറുകൾ, മരുന്നുകൾ, ബാൻഡേജുകൾ, മറ്റ് ആരോഗ്യ-ചികിത്സ ഉൽപന്നങ്ങൾ (പട്ടികയിൽ ഉൾപ്പെട്ടവ), ലാബ് സേവനങ്ങൾ, പരിക്കേറ്റവർക്കും രോഗികൾക്കുമുള്ള ഗതാഗത സേവനങ്ങൾ, താമസം, കാറ്ററിങ് സേവനങ്ങൾ, മോർച്ചറി സേവനങ്ങൾ, ഇലക്ട്രോണിക് ആശയവിനിമയം വഴിയുള്ള മെഡിക്കൽ കൺസൾേട്ടഷനുകൾ എന്നിവക്കെല്ലാം വാറ്റിളവുണ്ട്. എന്നാൽ, അത് ലഭിക്കണമെങ്കിൽ ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത് ഒരു യോഗ്യതയുള്ള മെഡിക്കൽ പ്രഫഷനൽ വഴിയോ സ്ഥാപനം മുഖേനയോ ആകണം. ഗതാഗത മേഖലയിൽ പ്രാദേശികമായുള്ള ചരക്ക്, യാത്ര സേവനങ്ങൾക്കും വാറ്റില്ല. അതായത്, ബസ്, ടാക്സി പോലുള്ളവക്കും വിമാന ടിക്കറ്റിനും വാറ്റ് ബാധക
മല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.