Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭീകരതക്കും...

ഭീകരതക്കും തീവ്രവാദത്തിനും ബഹ്​റൈൻ എന്നും എതിര്​ –കിരീടാവകാശി

text_fields
bookmark_border
ഭീകരതക്കും തീവ്രവാദത്തിനും ബഹ്​റൈൻ എന്നും എതിര്​ –കിരീടാവകാശി
cancel
camera_alt?????????????? ?????? ???????????????????? ???????? ????? ??? ????? ?? ?????? ?????????? ????????? ????????????????

മനാമ: എല്ലാവിധ ഭീകരതക്കും തീവ്രവാദത്തിനും എതിരെ എന്നും ബഹ്​റൈന്​ ഉറച്ച നിലപാടാണുള്ളതെന്ന്​ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ പാലസിൽ തന്നെ സന്ദർശിച്ച പാർലമ​െൻ റ്​ സ്​പീക്കർ ഫൗസിയ ബിൻത്​ അബ്​ദുല്ല സൈനാൽ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലെഹ്​ അൽ സാലെഹ്​, ബഹ്​റൈൻ ചേംബർ ഒാഫ്​ കോമേഴ്​സ്​ ആൻഡ്​​ ഇൻഡസ്​ട്രി ചെയർമാൻ സമീർ അബ്​ദുല്ല നാസ്​ എന്നിവരെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പ്രാദേശിക സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ബഹ്​റൈ​​െൻറ​ അന്താരാഷ്​ട്ര സഖ്യകക്ഷികളുമായുള്ള സഹകരണം അഭിനന്ദനാർഹമാണ്​.

ബഹ്‌റൈൻ പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തി​​െൻറ വികസനം ശക്തിപ്പെടുത്തുന്നതിനുമായി എക്​സിക്യൂട്ടിവ്,​ ​െലജിസ്​ലേറ്റിവ്​ ശാഖകളുടെ പരസ്​പര സഹകരണത്തി​​െൻറ പ്രാധാന്യവും ഏറെയാണ്​. രാജ്യത്തി​​െൻറ സുരക്ഷ വർധിപ്പിക്കുന്നതിലും പുരോഗതിയും നേട്ടങ്ങളും സംരക്ഷിക്കുന്നതിനുമുള്ള സമർപ്പിത ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ വികസനത്തിന്​ ഗവൺമ​െൻറ്​ ഏറ്റവും പ്രാധാന്യം നൽകുകയാണ്​. രാജ്യം മുറുകെപ്പിടിക്കുന്ന സഹവർത്തിത്വത്തി​​െൻറയും ബഹുസ്വരതയുടെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും കിരീടാവകാശി വിശദീകരിച്ചു. 2019 മൂന്നാം പാദത്തിലെ ബഹ്‌റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നതുപോലെ രാജ്യം കൈവരിച്ച നല്ല സാമ്പത്തിക ഫലങ്ങളെ അദ്ദേഹം പ്രശംസിച്ചു. 2018ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച സാമ്പത്തിക വളർച്ചയാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും സന്ദർശകരോട്​ അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story