ബഹ്റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ ഇന്ന് തുടങ്ങും
text_fieldsമനാമ: നാൽപത്തിയാറാമത് ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷ ന് ബുധനാഴ്ച ബഹ്റൈൻ നാഷനൽ മ്യൂസിയത്തിലും ബഹ്റൈൻ നാഷനൽ തിയ റ്ററിലും തുടക്കമാകും. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കും. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 68 കലാകാരന്മാർ പങ്കെടുക്കും.
ബഹ്റൈനികളും താമസക്കാരുമായ കലാകാരൻമാർ വിവിധ ആർട്ടിസ്റ്റിക് സ്കൂളുകളെയും പ്രവണതകളെയും പ്രതിനിധാനം ചെയ്യുന്ന കലാരൂപങ്ങൾ അവതരിപ്പിക്കും. ശിൽപം, ഫോട്ടോഗ്രഫി, ഗ്രാഫിക് ആർട്സ്, ഡ്രോയിങ് തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരിക്കും. ബഹ്റൈൻ കലാ ലോകത്തെ മുൻനിരക്കാരും കുവൈത്തിൽനിന്നുള്ള കലാകാരന്മാരും എക്സിബിഷനിൽ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ‘അൽദാന അവാർഡ്’ ജേതാക്കളെ ബി.എ.സി.എ പ്രഖ്യാപിക്കും. 1972 മുതൽ നടക്കുന്ന ഫൈൻ ആർട്സ് എക്സിബിഷൻ കലാകാരൻമാരുടെ ഒത്തുചേരലിെൻറ വേദിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.