Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​യ​ല്‍വാ​സി​യെ...

അ​യ​ല്‍വാ​സി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: പ്ര​തി​ക്ക് 15 വ​ര്‍ഷം ത​ട​വ്

text_fields
bookmark_border
അ​യ​ല്‍വാ​സി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: പ്ര​തി​ക്ക് 15 വ​ര്‍ഷം ത​ട​വ്
cancel

മ​നാ​മ: മാ​ന​ഭം​ഗ ശ്ര​മ​ത്തി​നി​ടെ യു​വ​തി വീ​ണു മ​രി​ച്ച കേ​സി​ലെ പ്ര​തി​ക്ക് നാ​ലാം ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി 15 വ​ര്‍ഷം ത​ട​വ്​ വി​ധി​ച്ചു. പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന ഏ​ഷ്യ​ന്‍ വം​ശ​ജ​യെ​യാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പ്ര​തി​യും മ​റ്റൊ​രാ​ളും ചേ​ര്‍ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ചെ​റു​ത്തു​നി​ന്ന സ്ത്രീ​യെ പ്ര​തി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​വ​രി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി സ്ത്രീ ​ടെ​റ​സി​ന് മു​ക​ളി​ലു​ള്ള ഭി​ത്തി​യി​ല്‍ ക​യ​റി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് ചാ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും താ​ഴേ​ക്ക് വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി നേ​ര​ത്തേ​യും ഇ​വ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ജി​ദാ​ലി​യി​ലെ പ്ര​തി​യു​ടെ വീ​ടി​ന് മു​ക​ളി​ല​ത്തെ ഭാ​ഗ​മാ​ണ് ഇ​വ​ര്‍ക്ക് വാ​ട​ക​ക്ക് ന​ല്‍കി​യി​രു​ന്ന​ത്. 18കാ​ര​നാ​യ അ​റ​ബ് പൗ​ര​നെ 15 വ​ര്‍ഷം ത​ട​വി​നും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് ശേ​ഷം നാ​ടു​ക​ട​ത്താ​നും ര​ണ്ടാം പ്ര​തി​യെ വെ​റു​തെ വി​ടാ​നും കോ​ട​തി വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story