Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗോ​പി സു​ന്ദ​ര്‍ ലൈ​വ്...

ഗോ​പി സു​ന്ദ​ര്‍ ലൈ​വ് സം​ഗീ​ത മേ​ള വെ​ള്ളി​യാ​ഴ്​​ച ഏ​ഷ്യ​ന്‍ സ്‌​കൂ​ളി​ല്‍

text_fields
bookmark_border
ഗോ​പി സു​ന്ദ​ര്‍ ലൈ​വ് സം​ഗീ​ത മേ​ള വെ​ള്ളി​യാ​ഴ്​​ച ഏ​ഷ്യ​ന്‍ സ്‌​കൂ​ളി​ല്‍
cancel
camera_alt????? ?????????? ????? ??????? ?????????? ???????????? ???????????? ????????

മ​നാ​മ: ശ്രു​തി മ​ധു​ര ഈ​ണ​ങ്ങ​ളു​മാ​യി ബ​ഹ്‌​റൈ​നി​ല്‍ ഗോ​പി സു​ന്ദ​ര്‍ ലൈ​വ് സം​ഗീ​ത നി​ശ ഒ​രു​ക്കു​ന്നു. ഫെ​ബ്രു​വ​രി ഏ​ഴി​ന് വൈ​കീ​ട്ട് ഏ​ഴ​ര​ക്ക് ഏ​ഷ്യ​ന്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് പ​രി​പാ​ടി. പ്ര​ശ​സ്​​ത തെ ​ന്നി​ന്ത്യ​ന്‍ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​യ​ക​രാ​യ ഹ​രി​ച​ര​ണ്‍, സി​താ​ര, ജ്യോ​ത്സ​ന, ന​ജീം അ​ര്‍ഷാ​ദ്, നി​ര​ഞ്ജ സു​രേ​ഷ്, അ​ഭ​യ ഹി​ര​ണ്‍മ​യി, മ​ഖ്ബൂ​ല്‍ മ​ന്‍സൂ​ര്‍, ക്രി​സ്​​റ്റ​ക​ല, കാ​വ്യ അ​ജി​ത്, റാ​ല്‍ഫി​ന്‍ സ്​​റ്റീ​ഫ​ന്‍ എ​ന്നി​വ​രാ​ണ് ലൈ​വ് സം​ഗീ​ത സ​ന്ധ്യ​യൊ​രു​ക്കു​ന്ന​ത്. റാ​മി പ്രൊ​ഡ​ക്​​ഷ​ന്‍ മി​ഡി​ല്‍ ഈ​സ്​​റ്റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​നി​ല്‍ ആ​ദ്യ​മാ​യാ​ണ് ഗോ​പി സു​ന്ദ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത്ര​യും വ​ലി​യ ലൈ​വ് സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ര്‍ റ​ഹീം ആ​ത​വ​നാ​ട് വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വി​വി​ധ ഭാ​ഷ​ക​ളി​ലെ ഹി​റ്റ്-​മെ​ല​ഡി ഗാ​ന​ങ്ങ​ൾ ഗാ​യ​ക​ര്‍ അ​വ​ത​രി​പ്പി​ക്കും. 30ഓ​ളം ക​ലാ​കാ​ര​ന്‍മാ​ര്‍ ഇ​വ​രോ​പ്പം പി​ന്ന​ണി​യി​ല്‍ അ​ണി​നി​ര​ക്കു​മെ​ന്നും റ​ഹീം ആ​ത​വ​നാ​ട് പ​റ​ഞ്ഞു. ടി​ക്ക​റ്റു​ക​ള്‍ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, എ​ന്‍.​ഇ.​സി മ​ണി എ​ക്‌​സ്‌​ചേ​ഞ്ച്, ലു​ലു ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ എ​ക്സ്ചേ​ഞ്ച്, അ​ല്‍റീ​ഫ് പാ​ന്‍ഏ​ഷ്യ എ​ന്നി​വ​യു​ടെ ബ​ഹ്റൈ​നി​ലെ എ​ല്ലാ ശാ​ഖ​ക​ളി​ലും ല​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക്: 33418411,33863130,33307369.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story