Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്...

ബി.​കെ.​എ​സ് പു​സ്​​ത​കമേളക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
ബി.​കെ.​എ​സ് പു​സ്​​ത​കമേളക്ക് ഇ​ന്ന് തു​ട​ക്കം
cancel
camera_alt??.???.?????? ?????????????????????????????? ???????????????? ??????????????????????

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന കേ​ര​ളീ​യ സ​മാ​ജം ഇ​ൻ​റ​ർ​നാ​ഷ​ന ​ൽ ബു​ക്ക് ഫെ​സ്​​റ്റി​ന് ഇ​ന്ന് തു​ട​ക്കം. വൈ​കീ​ട്ട് സ​മാ​ജ​ത്തി​​െൻറ വി​വി​ധ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന ്ന ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പ​ത്തു ദി​വ​സ​ത്തി​ലേ​റെ നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക. രാ​ത്രി എ​ട്ടി​ന്​ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ശി​ഹാ​ബു​ദീ​ൻ പൊ​യ്ത്തും​ക​ട​വ് ന​ട​ത്തു​ന്ന ‘മ​റു​ജീ​വി​തം’​എ​ന്ന പ്ര​ഭാ​ഷ​ണ​മാ​ണ്​ ഇ​ന്ന​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. ‘ക്വി​ലി​റ്റ്’2020 എ​ന്ന പേ​രി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള സാ​ഹി​ത്യ​പ്ര​ശ്നോ​ത്ത​രി​യു​ടെ പ്രാ​ഥ​മി​ക-​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ യ​ഥാ​ക്ര​മം ഏ​ഴി​നും ഒ​മ്പ​തി​നും ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ഥാ​ര​ച​ന മ​ത്സ​രം എ​ട്ടു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ്. ചി​ത്ര​ക​ല ക്ല​ബി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ശി​ൽ​പ-​ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​ത്തി​​െൻറ ഉ​ദ്ഘാ​ട​ന​വും എ​ട്ടി​ന്​ ന​ട​ക്കും.

സീ​താ​റാം യെ​ച്ചൂ​രി, ജ​യ്റാം ര​മേ​ശ്‌, രാ​ജ്​​ദീ​പ് സ​ർ​ദേ​ശാ​യി എ​ന്നീ രാ​ഷ്​​ട്രീ​യ-​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സു​ഭാ​ഷ് ച​ന്ദ്ര​ൻ, കെ.​ആ​ർ. മീ​ര, കെ.​ജി. ശ​ങ്ക​ര​പി​ള്ള, വി.​ആ​ർ. സു​ധീ​ഷ് തു​ട​ങ്ങി​യ എ​ഴു​ത്തു​കാ​രും ഇ​ത്ത​വ​ണ പു​സ്ത​ക​മേ​ള​യി​ൽ എ​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​ർ ന​യി​ക്കു​ന്ന ‘പു​സ്​​ത​കം’​എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ ബാ​ന​റി​ൽ പ​തി​നാ​യി​ര​ത്തോ​ളം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ വാ​യ​ന​ക്കാ​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. മാ​തൃ​ഭൂ​മി, ഒ​ലി​വ്, ചി​ന്ത തു​ട​ങ്ങി​യ മു​ൻ​നി​ര പ്ര​സാ​ധ​ക​രു​ടെ ജ​ന​പ്രി​യ പു​സ്ത​ക​ങ്ങ​ൾ സ​മാ​ജ​ത്തി​ൽ ഇ​തി​ന​കം ത​യാ​റാ​യി. സാ​ഹി​ത്യ ക്വി​സ്, ക​വ​ർ ഡി​സൈ​ൻ, ചി​ത്ര​ര​ച​ന, ക​ഥ-​ക​വി​ത ര​ച​ന തു​ട​ങ്ങി അ​നേ​കം മ​ത്സ​ര​ങ്ങ​ളും പു​സ്​​ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സം​സ്​​കാ​രി​ക സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കാ​ലി​ഡോ​സ്കോ​പ്, ദ്വി​ദി​ന സാ​ഹി​ത്യ ശി​ൽ​പ​ശാ​ല എ​ന്നി​വ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story