സ്വയം സംരക്ഷിക്കുക; മറ്റുള്ളവരെയും സംരക്ഷിക്കുക
text_fieldsമനാമ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബഹ്റൈനിലും സ്ഥിരീകരിച്ചതോട െ ആശങ്കയിലാണ് ജനങ്ങൾ. ഒടുവിലത്തെ കണക്കനുസരിച്ച് 17 പേർക്കാണ് രോഗം സ്ഥിരീകരി ച്ചത്. ഇൗ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധിച്ചാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, രോഗം വ രാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ എന്തൊക്കെ എന്നീ കാര്യങ്ങളെക്കുറിച്ച് ഉമ്മു ൽ ഹസം കിംസ് ബഹ്റൈൻ മെഡിക്കൽ സെൻററിലെ ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഷിഹാ ബ് നാക്കോലക്കൽ സംസാരിക്കുന്നു.
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്
സാർസ ്, മെർസ് എന്നീ പേരുകളിൽ ഇതിനുമുമ്പും കൊറോണ വൈറസ് വന്നിട്ടുണ്ട്. സാധാരണ മൃഗങ്ങളിൽ ഉണ്ടാകുന്ന വൈറസാണിത്. മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്ന ചില ഘട്ടങ്ങളിൽ ഇത് മനുഷ്യരിലേക്കും പകരും. പിന്നീട് ഇതര മനുഷ്യരിലേക്ക് പകരാൻ തുടങ്ങും. ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴുമുണ്ടാകുന്ന സ്രവങ്ങളിൽനിന്നാണ് രോഗം പ്രധാനമായും പകരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ അധികവും 5-6 ദിവസത്തിനുള്ളിൽതന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. മിക്കവരിലും കണ്ട ലക്ഷണങ്ങൾ പനി, ജലദോഷം, കുത്തിക്കുത്തിയുള്ള ചുമ എന്നിവയാണ്. ചിലരിൽ വയറിളക്കം പോലുള്ള ലക്ഷണങ്ങളും കണ്ടിട്ടുണ്ട്. 20 ശതമാനം പേരിൽ ഇത് ന്യൂമോണിയ ആയി ബാധിച്ചിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗങ്ങൾ, പ്രഷർ തുടങ്ങി നിലവിൽ അസുഖമുള്ളവരിലാണ് ന്യൂമോണിയ കൂടുതലും കണ്ടത്. ചിലരിൽ അസുഖം കൂടുതൽ ഗുരുതരമാവുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും അതുവഴി മരണത്തിലേക്ക് എത്തുകയും െചയ്യാം. ഫെബ്രുവരി 24 വരെയുള്ള കണക്കനുസരിച്ച് 77,000ത്തിൽ അധികം പേർക്ക് അസുഖം കെണ്ടത്തിയിട്ടുണ്ട്. അതിൽ 2700ഒാളം പേരാണ് മരിച്ചത്.
ലക്ഷണങ്ങൾ പ്രധാനം
ലക്ഷണങ്ങൾ ശ്രദ്ധിക്കുക എന്നത് കൊറോണ വൈറസിനെ നേരിടുന്നതിൽ പ്രധാനമാണ്. 14 ദിവസത്തിനുള്ളിൽ രോഗം ബാധിച്ച സ്ഥലങ്ങളിൽ പോവുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ആളുകളുമായി അടുത്തിടപഴകുകയോ ചെയ്തവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പനി, ചുമ, ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം. കഫം, മൂക്കിൽനിന്നുള്ള സ്രവം തുടങ്ങിയവ ലബോറട്ടറിയിൽ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
എങ്ങനെ തടയാം?
ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്ത രോഗമാണിത്. വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. രോഗബാധിതരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കിൽ 14 ദിവസം വീട്ടിൽതന്നെ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽതന്നെ പ്രത്യേക മുറിയിൽ കഴിയുക എന്നതാണ് ഏറ്റവും പ്രധാന മുൻകരുതൽ. ഒരേ ടോയ്ലറ്റ്, ഒരേ മുറി, ഭക്ഷണം കഴിക്കാൻ ഒരേ പാത്രം എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. മാസ്ക് ധരിക്കുക, ചുമയ്ക്കുേമ്പാൾ കൈമടക്കിൽ മുഖം അമർത്തി ചുമയ്ക്കുക എന്നിവയും പാലിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതെ ശ്രദ്ധിക്കണം. നിരന്തരമായി കൈകഴുകുകയാണ് മറ്റൊരു മുൻകരുതൽ നടപടി. ആൽക്കഹോൾ ഘടകമായ സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കുകയും വേണം. അഥവാ പോവുകയാണെങ്കിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾക്ക് പനിയോ ജലദോഷമോ ഉണ്ടെങ്കിൽ പരമാവധി സ്കൂളിൽ വിടാതിരിക്കുക. സ്വയം സംരക്ഷിക്കുക; മറ്റുള്ളവരെയും സംരക്ഷിക്കുക എന്നതാണ് രോഗം തടയുന്നതിന് സ്വീകരിക്കേണ്ട ഏറ്റവും നല്ല പ്രതിരോധ മാർഗം.
ഇപ്പോഴുള്ള ചികിത്സ
രോഗതീവ്രത കുറക്കുന്നതിനുള്ള സപ്പോർട്ടിവ് കെയറാണ് നൽകുന്നത്. ന്യൂമോണിയ ആണെങ്കിൽ അതിനുള്ള ചികിത്സയാണ് നൽകുക. നന്നായി െവള്ളം കുടിക്കുക എന്നത് പ്രധാനമാണ്. പ്രായമായവരിലും മറ്റ് അസുഖമുള്ളവരിലുമാണ് രോഗം കുടുതൽ ഗുരുതരമാകുന്നത്. അതിനാൽ, അത്തരം ആളുകൾ ജാഗ്രത പാലിക്കണം. ഗുരുതരമല്ലെങ്കിൽ ഏകദേശം രണ്ടാഴ്ചക്കകം അസുഖം ഭേദമാകും. ആളുകളുടെ പ്രതിരോധശേഷിക്കനുസരിച്ച് രോഗം മാറാനെടുക്കുന്ന സമയത്തിൽ മാറ്റംവരാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.