Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​-19: ആ​റു...

കോ​വി​ഡ്​-19: ആ​റു പേ​ർ​ക്കു​ കൂ​ടി രോഗബാധ

text_fields
bookmark_border
കോ​വി​ഡ്​-19: ആ​റു പേ​ർ​ക്കു​ കൂ​ടി രോഗബാധ
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ആ​റു​ പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ -19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ക​ണ്ടെ​ത്തി​ യ​വ​രു​ടെ എ​ണ്ണം 47 ആ​യി. ഇ​റാ​നി​ൽ നി​ന്നെ​ത്തി​യ ബ​ഹ്​​റൈ​ൻ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന്​ വ​നി​ത​ക​ൾ​ക്കും ര​ണ്ട്​ പു​രു​ഷ​ൻ​മാ​ർ​ക്കും ഒ​രു സൗ​ദി പൗ​ര​നു​മാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​നി​ൽ​നി​ന്ന്​ രോ​ഗം ബാ​ധി​ച്ച മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ 1977 പേ​രെ ഇ​തി​ന​കം പ​രി​ശോ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ 1930 പേ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു.
രോ​ഗം ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​രെ​യും ​െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ ചി​കി​ത്സി​ക്കു​ക​യാ​ണ്.

ഇ​റാ​നി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ഫെ​ബ്രു​വ​രി​യി​ൽ 2292 പേ​രാ​ണ്​ അ​വി​ടെ​നി​ന്ന്​ ബ​ഹ്​​റൈ​നി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​വ​രെ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ യൂ​നി​റ്റു​ക​ളെ​യും പ​രി​ശോ​ധ​ന​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​രെ​യും 14 ദി​വ​സം നി​രീ​ക്ഷി​ക്കും. ഇ​വ​രോ​ട്​ വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 14 ദി​വ​സം ഇ​വ​ർ​ക്ക്​ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story