മുന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
text_fieldsമനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജോ ക്ലാര്‍ക്കുമായി വി ദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് സയാനി ചര്‍ച്ച നടത്തി. ബഹ്റൈനും കാനഡയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തമാക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ കാരണമാകുമെന്ന് വിദേശകാര്യ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ ഇരുവരും ആരാഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങള്‍ ചര്‍ച്ച ചെയ്തു. പുതുതായി ചുമതലയേല്പിക്കപ്പെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ഡോ. അബ്ദുല്ലത്തീഫിന് ആശംസകള്‍ നേര്‍ന്ന ജോ ക്ലാര്‍ക്ക് തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല് ഖലീഫയും സന്നിഹിതനായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.