കടന്നുപോയത് മഴ കുറഞ്ഞ ഫെബ്രുവരി
text_fieldsമനാമ: കടന്നുപോയത് മഴ കുറഞ്ഞ ഫെബ്രുവരിയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കഴിഞ് ഞ വര്‍ഷം ഫെബ്രുവരിയില്‍ ലഭിച്ച മഴയേക്കാള്‍ കുറവായിരുന്നു ഇപ്രാവശ്യം ലഭിച്ചത്. കൂടാ തെ ചൂടു കൂടിയ ഫെബ്രുവരിയുമായിരുന്നു ഈ വര്‍ഷം കടന്നു പോയത്. ശരാശരി ചൂട് 19.1 ഡിഗ്രിയാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയേക്കാള്‍ 1.2 ഡിഗ്രി അധികമാണിത്. ഏറ്റവും കൂടിയ ചൂട് 22.6 ഡിഗ്രിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.4 ഡിഗ്രി കൂടുതലണിത്. ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ഫെബ്രുവരി എട്ടിനാണ്. 29.5 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. ഫെബ്രുവരി 25ന് ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ രേഖപ്പെടുത്തിയ ചൂട് 33.2 ഡിഗ്രിയാണ്.
ഇൗ വർഷം ഫെബ്രുവരിയില്‍ 16.2 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് കണക്കുകള്‍ കാണിക്കുന്നു. 1988 ഫെബ്രുവരിയില്‍ ഇത് 106.8 മില്ലീ മീറ്റര്‍ ആയിരുന്നു. ഫെബ്രുവരിയിലെ ഹുമിഡിറ്റി 64 ശതമാനമായിരുന്നു. കൂടിയത് 81 ശതമാനവും കുറഞ്ഞത് 45 ശതമാനവും ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സൂര്യന് തെളിമയോടെ നിന്ന സമയം മൊത്തം 262.8 മണിക്കൂര്‍ ആയിരുന്നു. 1968 മുതലുള്ള കണക്കനുസരിച്ച് സൂര്യന് തെളിമയോടെ നിന്ന രണ്ടാമത്തെ ഫെബ്രുവരിയാണ് കഴിഞ്ഞു പോയത്. 2016 ഫെബ്രുവരിയില്‍ 287.1 മണിക്കൂറായിരുന്നു സൂര്യന് തെളിമയോടെ നിന്നതെന്നും കാലാവസ്ഥ വിഭാഗം ഇറക്കിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.