Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ര്‍ജ​ൻ​റീ​ന...

അ​ര്‍ജ​ൻ​റീ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
അ​ര്‍ജ​ൻ​റീ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യെ സ്വീ​ക​രി​ച്ചു
cancel
camera_alt??????? ??????????????? ?????????????? ???????? ???. ????????????????????? ?????? ???????? ??????? ???????????????? ?????????????

മ​നാ​മ: അ​ര്‍ജ​ൻ​റീ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ക​രോ​ള റാ​മോ​നു​മാ​യി വി​ദേ​ശ ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് സ​യാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്റൈ​നി​ലേ ​ക്ക് ക​രോ​ള​യെ സ്വാ​ഗ​തം​ചെ​യ്ത മ​ന്ത്രി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണെ​ന്ന് വി​ല​യി​രു​ത്തി.

ബ​ഹ്റൈ​നു​മാ​യി ബ​ന്ധം ശ​ക്ത​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യ ക​രോ​ള വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ പ്ര​കീ​ര്‍ത്തി​ക്കു​ക​യും ചെ​യ്​​തു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫി​ന് കാ​ര്യ​ക്ഷ​മ​മാ​യും ഫ​ല​പ്ര​ദ​മാ​യും പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​വ​ര്‍ ആ​ശം​സി​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ഹ്റൈ​ന്‍ ഉ​ത്ത​രോ​ത്ത​രം വ​ള​ര്‍ച്ച പ്രാ​പി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല ബി​ന്‍ അ​ഹ്​​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story