Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​​കൂ​ള്‍...

സ്​​കൂ​ള്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ചാ​ന​ല്‍ വ​ഴി സം​പ്രേ​ഷണം ആ​രം​ഭി​ച്ചു

text_fields
bookmark_border

മ​നാ​മ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്​​കൂ​ളു​ക​ള്‍ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ വീ​ട്ടി​ല്‍വെ​ച്ച് പ​ഠി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്തു​ന്ന​തി​ന് തു​ട​ക്ക​മാ​യി. ബ​ഹ്റൈ​ന്‍ സ്പോ​ർ​ട്​​സ്​ ചാ​ന​ല്‍ ര​ണ്ട് വ​ഴി പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​​െൻറ വെ​ളി​ച്ച​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി.

ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഒ​മ്പ​തു​മു​ത​ലാ​ണ് സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഐ.​ടി വി​ദ​ഗ്​​ധ​രും സം​പ്രേ​ഷ​ണ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ബ​ഹ്റൈ​നി​ല്‍ ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​ത്തി​ലൂ​ടെ ക്ലാ​സു​ക​ള്‍ ന​ല്‍കു​ന്ന​ത്. പാ​ഠ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ അ​ട​ക്കം ധാ​രാ​ളം മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ഇ​തി​നാ​യി വേ​ണ്ടി​വ​രു​ക. അ​തി​നാ​ല്‍, സാ​ധാ​ര​ണ പീ​രി​യ​ഡു​ക​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​ത്തെ​ക്കാ​ള്‍ അ​ധി​കം ചെ​ല​വ​ഴി​ച്ചാ​ണ്​ ഇ​വ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

കു​ട്ടി​ക​ള്‍ക്ക് മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ല്‍ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യം മ​ന്ത്രാ​ല​യം തേ​ടി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത്​ കു​ട്ടി​ക​ൾ​ക്ക്​ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി യൂ​ട്യൂ​ബി​ലൂ​ടെ​യും പ്ര​സ്തു​ത പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള 142 ഭാ​ഗ​ങ്ങ​ളു​ടെ റെ​ക്കോ​ഡി​ങ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ക്ലാ​സു​ക​ള്‍ ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യും. ക്ലാ​സു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും 45 ടീ​മു​ക​ളാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story