Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ധാ​ന​മ​ന്ത്രി...

പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt????????????????? ??????? ???????????????????? ???????????????? ??????????????????

മ​നാ​മ: പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ വി​വി​ധ മ​ന്ത്രി​മാ​രു​മാ​യി ക ​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റി​ഫ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന ്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി, തൊ​ഴി​ല്‍-​സാ​മൂ​ഹി​ക​ക്ഷേ​മ കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രി സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​ നി, ആ​രോ​ഗ്യ​കാ​ര്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​രാ​യ​ത്.

കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ച്ച​ത് നേ​ട്ട​മാ​ണെ​ന്ന് വി​ല​യി​രു​ത്തി. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​ണ് ഇ​ത്ത​ര​മൊ​രു മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി.രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ള്‍ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​ന്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​​െൻറ ഫ​ലം​കൂ​ടി​യാ​യി​രു​ന്നു കോ​വി​ഡ്​ പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണം.വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബ​ഹ്റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി വി​ശ​ദീ​ക​രി​ച്ചു.

അ​തി​ര്‍ത്തി​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.കോ​വി​ഡ്-19 ബാ​ധ ഏ​റ്റ​വു​മ​ധി​കം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച​വ​ര്‍ക്ക് ഇ​ള​വു​ക​ള്‍ ന​ല്‍കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് തൊ​ഴി​ല്‍ സാ​മൂ​ഹി​ക​ക്ഷേ​മ​കാ​ര്യ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ​െഫ്ല​ക്​​സി പെ​ര്‍മി​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍, വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര്‍ന്ന് കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ ആ​രോ​ഗ്യ​സു​ര​ക്ഷാ നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story