റമദാനില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും
text_fieldsമനാമ: റമദാനില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്ന് വാണിജ്യ, വ്യവസായ, ടൂറി സം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ നിര്‍ദേശത്തിെൻറ വെളിച്ചത്തില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേംബര്‍ ഓഫ് കോേമഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് സമീര്‍ അബ്ദുല്ല നാസിെൻറ നേതൃത്വത്തിലുള്ള യോഗം മന്ത്രി വിളിച്ചുചേര്‍ത്തു.
ഇരു ഭാഗത്തുനിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായിരുന്നു. റമദാന് അടുത്തെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭക്ഷ്യവിഭവശേഖരം ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കാനും അന്യായ വിലവര്‍ധന തടയുന്നതിനുമുള്ള ചര്‍ച്ചകള്‍ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും അടിസ്ഥാന ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നീക്കം സജീവമാക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് മന്ത്രിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.