Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസര്‍ക്കാര്‍ സാമ്പത്തിക...

സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ക്ക് നിയന്ത്രണം

text_fields
bookmark_border
സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ക്ക് നിയന്ത്രണം
cancel
camera_alt???????????? ????????????????????

മ​നാ​മ: സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന ചി​ല സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ക്ക് നി​ല​വി​ലെ അ​വ​സ്ഥ പ​രി​ഗ​ണി​ച്ച് നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര ​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ഡി​യോ കോ​ണ് ‍ഫ​റ​ന്‍സ് വ​ഴി ചേ​ര്‍ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ല്‍ കോ​വി​ഡ് –19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ ച​ർ​ച്ച ചെ​യ്​​തു.

ബ​ജ​റ്റി​ലെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ചി​ല സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടൊ​പ്പം സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ത്തി​ന്​ അ​ര്‍ഹ​രാ​യ​വ​രി​ല്‍ ടാ​ക്സി ഡ്രൈ​വ​ര്‍മാ​രെ ഉ​ള്‍പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വി​താ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​തി​നും മു​ഴു​വ​ന്‍ മ​ന്ത്രാ​ല​യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​നും പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്ത് മു​ന്നോ​ട്ടു​പോ​കാ​നും സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന മ​ന്ത്രി​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വ് 30 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ചി​ല നി​ര്‍മാ​ണ പ​ദ്ധ​തി​ക​ളും ക​ണ്‍സ​ൽ​ട്ടേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പു​ന​രാ​ലോ​ചി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ധി​ക തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തു​ന്ന​ത്.വൈ​ദ്യു​തി ചാ​ര്‍ജ് അ​ട​ക്കാ​ത്ത സോ​ഷ്യ​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​ഷ​യ​ത്തി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​തു​വ​രെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ക​യി​ല്ലെ​ന്ന് കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു. ദ​ക്ഷി​ണ മേ​ഖ​ല​യി​ല്‍ ക​ന്നു​കാ​ലി വ​ള​ര്‍ത്തു​ന്ന​വ​ര്‍ക്കാ​യി ച​ന്ത സ്ഥാ​പി​ക്കു​ന്ന​തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കും. മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി പ​ള്ളി​ക​ളും ഒൗ​ഖാ​ഫു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story