Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​: പു​തി​യ...

കോ​വി​ഡ്​: പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ: അ​വ​ശ്യ സേ​വ​ന​ങ്ങ​ള​ല്ലാ​ത്ത വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ അ​ട​ച്ചു

text_fields
bookmark_border
കോ​വി​ഡ്​: പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ: അ​വ​ശ്യ സേ​വ​ന​ങ്ങ​ള​ല്ലാ​ത്ത  വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ അ​ട​ച്ചു
cancel

മ​നാ​മ: കോ​വി​ഡ്​ രോ​ഗ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ അ​ടു​ത്ത ര​ണ്ടാ​ഴ്​​ച​ത്തേ ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. നേ​ര​ത്തെ എ​ല്ലാ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ ളും മാ​ർ​ച്ച്​ 26 മു​ത​ൽ ഏ​പ്രി​ൽ ഒ​മ്പ​ത്​ വ​രെ അ​ട​ച്ചി​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം ഏ​പ്രി​ൽ 23 വ​രെ ര​ണ്ടാ​ഴ ്​​ച​ത്തേ​ക്കാ​ണ്​ ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി ​നു​ള്ള മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യാ​ണ്​ വീ​ണ്ടും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തി​നും റ​മ​ദാ​നും മു​ന്നോ​ടി​യാ​യി ഷോ​പ്പി​ങ്ങി​നും മ​റ്റു​മാ​യി വ്യാ​ഴാ​ഴ്​​ച ആ​ളു​ക​ൾ ധാ​രാ​ള​മാ​യി പു​റ​ത്തി​റ​ങ്ങി.

പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം പു​റ​ത്തി​റ​ങ്ങാ​നും പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യാ​നു​മാ​ണ്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പ്ര​വാ​സി​ക​ൾ​ക്ക്​ കൂ​ടു​ത​ലാ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ പ​ര​മാ​വ​ധി ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്. മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. ഇ​തു​വ​രെ 1045 പ്ര​വാ​സി​ക​ൾ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ആ​ളു​ക​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പെ​ടു​ന്ന, അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള​ല്ലാ​ത്ത വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്.

ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ​ സേ​വ​നം മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​വു​ക. സി​നി​മാ ശാ​ല​ക​ൾ, സ്വ​കാ​ര്യ കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വ​യും അ​ട​ച്ചി​ടും. ശീ​ശ ക​ഫേ​ക​ളി​ൽ ഭ​ക്ഷ​ണം മാ​ത്രം ടേ​ക്​ എ​വേ, ഡെ​ലി​വ​റി രീ​തി​യി​ൽ ന​ൽ​കാം. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, കാ​റ്റ​റി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ടേ​ക്​ എ​വേ, ഡെ​ലി​വ​റി മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും കാ​റ്റ​റി​ങ്​ സ്​​റ്റോ​റു​ക​ളി​ലും ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ മു​തി​ർ​ന്ന​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും.

പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ അ​ഞ്ച്​ പേ​രി​ൽ കൂ​ടു​ത​ൽ ഒ​ത്തു​ചേ​രു​ന്ന​തി​ന്​ വി​ല​ക്ക്​ തു​ട​രും. അ​തേ​സ​മ​യം, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, കോ​ൾ​ഡ്​ സ്​​റ്റോ​റു​ക​ൾ, ഗ്രോ​സ​റി​ക​ൾ, പ​ച്ച​ക്ക​റി ക​ട​ക​ൾ, മ​ത്സ്യ​ക്ക​ട​ക​ൾ, മാം​സ വി​ൽ​പ​ന ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, പെ​ട്രോ​ൾ, ഗ്യാ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ, ഹോ​സ്​​പി​റ്റ​ലു​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ഒാ​പ്​​റ്റി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ, ബാ​ങ്കു​ക​ൾ, മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ സ്​​ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്​​ട​റി​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കും. ക​മ്പ​നി​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പെ​ടാ​ത്ത അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി സ്​​ഥാ​പ​ന​ങ്ങ​ൾ, ഗാ​രേ​ജു​ക​ൾ, സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ഷോ​പ്പു​ക​ൾ, ക​ൺ​സ്​​ട്ര​ക്​​ഷ​ൻ, മെ​യി​​ൻ​റ​ന​ൻ​സ്​ സെ​ക്​​ട​ർ എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കും. ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സ്​ സ​െൻറ​റു​ക​ൾ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക്​ തു​റ​ക്കും. ഇ​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം, മാ​സ്​​ക്​ ധ​രി​ക്ക​ൽ എ​ന്നി​വ ഉ​ൾ​​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story