പ്രവാസികൾക്ക് താങ്ങായി ലാൽകെയേഴ്സും
text_fieldsമനാമ: കോവിഡ് -19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികൾക്കായി ഭക്ഷ ണസാധനങ്ങൾ എത്തിക്കാൻ ബഹ്റൈൻ ലാൽ കെയേഴ്സും. ആരോഗ്യപ്രവർത്തകർക്ക് വിഡിയോ കോൺ ഫറൻസിലൂടെ ആശംസകൾ നേർന്നും, ഊർജം പകർന്നും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ജനങ്ങളോടും സർക്കാറിനോടും കൂടെനിന്ന് ആദ്യം മുതൽ തന്നെ എല്ലാ തരത്തിലുമുള്ള സന്നദ്ധ പ്രവർത്തനങ്ങളിലും പദ്മഭൂഷൺ മോഹൻലാൽ പങ്കാളിയായി.
ഈ പ്രതിസന്ധി ഘട്ടത്തിൽ തങ്ങളാൽ ആകുന്ന എന്ത് സഹായവും പ്രവാസി സമൂഹത്തിന് ചെയ്യാൻ ലാൽ കെയേഴ്സ് പ്രവർത്തകർ മുന്നോട്ടുവരാൻ തീരുമാനിച്ചതായും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നൂറോളം കിറ്റുകൾ തയാറാക്കിയതായും ബഹ്റൈൻ കോഓഡിനേറ്റർമാരായ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്.എം എന്നിവർ അറിയിച്ചു.
ഇന്നുമുതൽ വിവിധ സ്ഥലങ്ങളിൽ ലാൽ കെയേഴ്സ് പ്രവർത്തകർ വിതരണം തുടങ്ങും. ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, ട്രഷറർ ഷൈജു, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രജിൽ പ്രസന്നൻ, അനു കമൽ, തോമസ് ഫിലിപ്പ്, ഷാൻ, ടിറ്റോ, വിഷ്ണു, ഷിബു, അജീഷ്, അജിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.