Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​കേ​ന്ദ്ര​മാ​യി  നോ​ർ​ക്ക കോ​വി​ഡ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​

text_fields
bookmark_border
ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​കേ​ന്ദ്ര​മാ​യി  നോ​ർ​ക്ക കോ​വി​ഡ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​
cancel
camera_alt?????????? ????????? ????????????? ????????????????????? ???????? ????????? ???????? ??????? ???????

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്ക് ഒ​രു മാ​സ​ത്തി​ല​ധി​കം പി​ന്നി​ടു​േ​മ്പാ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ഹാ​യ വി​ത​ര​ണ​ത്തി​നും വി​വ​ര​ശേ​ഖ​ര​ണ​ങ്ങ​ൾ​ക്കു​മാ​ണ്​ സാ​ക്ഷി​യാ​യ​ത്. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​യി​രു​ന്നു. പി​ന്നീ​ട് ആ​വ​ശ്യ​ങ്ങ​ളു​ടെ സ്വ​ഭാ​വം മാ​റി. മ​രു​ന്ന്, വി​മാ​ന​യാ​ത്ര സം​ശ​യ​ങ്ങ​ൾ, ജോ​ലി​സം​ബ​ന്ധ​മാ​യ നി​യ​മ സ​ഹാ​യ​ങ്ങ​ൾ, താ​മ​സ സൗ​ക​ര്യം, ക്വാ​റ​ൻ​റീ​ൻ സം​വി​ധാ​നം, കൗ​ൺ​സ​ലി​ങ്​ മു​ത​ൽ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് കോ​വി​ഡ് ടെ​സ്​​റ്റി​ന് വാ​ഹ​ന സൗ​ക​ര്യം വ​രെ ഏ​ർ​പ്പെ​ടു​ത്താ​വു​ന്ന​വി​ധം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യ​താ​യി കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള പ​റ​ഞ്ഞു.

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നോ​ർ​ക്ക കോ​വി​ഡ്​ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ബ​ഹ്​​റൈ​നി​ലെ വി​വി​ധ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ എ​കോ​പ​ന സ​മി​തി നി​ല​വി​ൽ വ​ന്നു. ഇ​തു​വ​ഴി അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ത​ര​ണ​വും ഏ​കോ​പ​ന​വും എ​ളു​പ്പ​മാ​യി. കാ​പ്പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ദി​വ​സ​വും അ​ഞ്ഞൂ​റോ​ളം ഇ​ഫ്​​താ​ർ കി​റ്റു​ക​ളാ​ണ് സ​മാ​ജം കേ​ന്ദ്ര​മാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 

പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, സു​ബൈ​ർ ക​ണ്ണൂ​ർ, സോ​മ​ൻ ബേ​ബി, സി.​വി. നാ​രാ​യ​ണ​ൻ, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, കെ.​ടി. സ​ലീം, സ​മാ​ജം എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ ദേ​വ​ദാ​സ് കു​ന്ന​ത്ത്, ശ​ര​ത്ത് നാ​യ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സ​െൻറ​റി​ൽ രാ​ജേ​ഷ് ചേ​രാ​വ​ള്ളി (ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​ർ), വേ​ണു​ഗോ​പാ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ള്ള, ടോ​ണി പെ​രു​മാ​നൂ​ർ, മോ​ഹി​നി തോ​മ​സ്, സ​ക്ക​റി​യ ടി, ​എ​ബ്ര​ഹാം, ജ​യ ര​വി​കു​മാ​ർ, ശാ​ന്ത ര​ഘു, ബി​ന്ദു രാം, ​സി​ജി ബി​നു, അ​നി​ത തു​ള​സി, കെ.​എ​സ്.​ പ്ര​സാ​ദ്, ദി​ലി​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കാ​ളു​ക​ൾ സ്വീ​ക​രി​ച്ച് സ​ഹാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story